24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍; ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കാം
Kerala

ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍; ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കാം

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ എ​ന്ന രീ​തി​യി​ലു​ള്ള ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന് അ​ഭി​പ്രാ​യം ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.

ക്ലാ​സ് തു​ട​ങ്ങി ആ​ദ്യ ഒ​രാ​ഴ്ച കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക്ലാ​സി​ലും സ്വ​ന്തം വീ​ട്ടി​ലും എ​ങ്ങ​നെ പാ​ലി​ക്ക​ണ​മെ​ന്ന ക്ലാ​സു​ക​ള്‍ ന​ല്‍​കും. ക്ലാ​സ് എ​ങ്ങ​നെ ക്ര​മീ​ക​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഷി​ഫ്റ്റ് അ​ടി​സ​സ്ഥാ​ന​ത്തി​ല്‍ ഉ​ച്ച​വ​രെ ക്ലാ​സു​ക​ള്‍ എ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​കാ​കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഖോ​ബ്ര​ഗ​ഡെ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍ ബാ​ബു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട മൂ​ന്നം​ഗ സ​മി​തി​യെ ഉ​ന്ന​ത​ത​ല യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

Related posts

വനിതാ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാതെ റെയിൽവേ

Aswathi Kottiyoor

നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor

ചന്ദനക്കടത്തുകാരായ ശിവപുരം സ്വദേശികൾ മട്ടന്നൂരിൽ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox