24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്: ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ചികിത്സിക്കാം.
Kerala

കോവിഡ്: ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ചികിത്സിക്കാം.

സംസ്ഥാനത്തു ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും കോവിഡ് ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകി. കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അനുകൂല ഉത്തരവിറക്കാതിരുന്നതോടെ ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 28 ദിവസത്തിനകം ഉത്തരവ് വേണമെന്നായിരുന്നു കോടതി നിർദേശം.
ഹോമിയോ ചികിത്സയ്ക്ക് 20 മരുന്നുകൾ ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോമിയോ ആശുപത്രികൾ വഴി ഇതുവരെ കോവിഡ് പ്രതിരോധ മരുന്നു മാത്രമേ നൽകിയിരുന്നുള്ളൂ. ഇനി സർക്കാർ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്പെൻസറികളിലും ചികിത്സ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല.

Related posts

കോഴിക്കോട്ട്‌ അവയവമാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌: മുഖ്യമന്ത്രി

Aswathi Kottiyoor

സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ.

Aswathi Kottiyoor

പെ​രു​മ​ഴ​യത്തും കു​ടി​വെ​ള്ളം ത​ല​ച്ചു​മ​ടാ​യി

Aswathi Kottiyoor
WordPress Image Lightbox