23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​രെ കൊ​ല്ലു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Kerala

വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​രെ കൊ​ല്ലു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന ഹൃ​ദ​യ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ കു‍​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ന​ട​പ​ടി.

ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ. ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ന് വാ​യു​വി​ലു​ള്ള പാ​ർ​ട്ടി​ക്കു​ലേ​റ്റ് മെ​റ്റീ​രി​യ​ൽ, ഓ​സോ​ൺ, നൈ​ട്ര​ജ​ൻ ഡ​യോ​ക്‌​സൈ​ഡ്, സ​ൾ​ഫ​ർ ഡൈ ​ഓ​ക്‌​സൈ​ഡ്, കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ അ​ള​വി​ന്‍റെ പ​രി​ധി​യാ​ണ് പു​തു​ക്കി​യ​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തോ​ടൊ​പ്പം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി​യാ​ണ് വാ​യു മ​ലി​നീ​ക​ര​ണം. ഇ​ത് ശ്വാ​സ​കോ​ശ അ​ർ​ബു​ദം, ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​ർ മ​ര​ണ​പ്പെ​ടു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു.

Related posts

മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിലക്ക്

Aswathi Kottiyoor

ജീപ്പ് നിയന്ത്രണം വീട്ട് അപകടം; പത്ത് വയസുകാരി മരിച്ചു

Aswathi Kottiyoor

ജി-മെയിൽ തകരാർ തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox