കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ആദ്യ ഡോസ് എടുത്ത് 12 ആഴ്ച കഴിഞ്ഞു രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന കേന്ദ്ര സര്ക്കാരിൻരെ ദേശീയ കോവിഡ് വാക്സിന് നയത്തിനു വിരുദ്ധമായ സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയാണ് അപ്പീല്‍ നല്‍കിയത്.