22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തില്‍ വൈറസിന് വ്യാപനശേഷി കുറഞ്ഞു ; റീപ്രൊഡക്ടീവ്‌’ നിരക്ക്‌ ഒന്നിൽ താഴെ എത്തിയതായി വിദഗ്‌ധർ.
Kerala

കേരളത്തില്‍ വൈറസിന് വ്യാപനശേഷി കുറഞ്ഞു ; റീപ്രൊഡക്ടീവ്‌’ നിരക്ക്‌ ഒന്നിൽ താഴെ എത്തിയതായി വിദഗ്‌ധർ.

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വൈറസിന്റെ വ്യാപനശേഷി നിർണയിക്കുന്ന ‘റീപ്രൊഡക്ടീവ്‌’ (ആർ) നിരക്ക്‌ ഒന്നിൽ താഴെ എത്തിയതായി വിദഗ്‌ധർ. ഒരു രോഗിയിൽനിന്ന്‌ വൈറസ്‌ എത്ര പേരിലേക്ക്‌ പടരുമെന്ന്‌ നിർണയിക്കുന്നതാണ്‌ ആർ നിരക്ക്‌. ആഗസ്‌തിൽ രാജ്യത്ത്‌ ആർ നിരക്ക്‌ ഒന്നിൽ കൂടുതലായിരുന്നു. എന്നാൽ, സെപ്‌തംബറിൽ ഒന്നിൽ താഴെയെത്തി. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാത്തമാറ്റിക്കൽ സയൻസിന്റേതാണ്‌ കണ്ടെത്തൽ.

മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ ആർ നിരക്ക്‌ ഇപ്പോഴും ഒന്നിനു മുകളിലാണ്. ഡൽഹി, പുണെ എന്നിവിടങ്ങളിൽ ഒന്നിൽ താഴെ. ആഗസ്‌ത്‌ അവസാനം രാജ്യത്ത്‌ ആർ നിരക്ക്‌ 1.17 ആയി. സെപ്‌തംബർ ആദ്യവാരം ഇത്‌ 1.1 ആയി. സെപ്‌തംബർ 14–-19 കാലയളവിൽ 0.92ൽ എത്തി.

കോവാക്‌സിൻ കുട്ടികളിലെ പരീക്ഷണം വിജയം
കുട്ടികളിൽ കോവാക്‌സിന്റെ രണ്ടും മൂന്നും ഘട്ടം പരീക്ഷണം വിജയമാണെന്ന്‌ ഭാരത് ബയോടെക് എംഡി കൃഷ്‌ണ എല്ല അറിയിച്ചു. 2–18 പ്രായക്കാരിലാണ്‌ പരീക്ഷിച്ചത്‌. 525 കുട്ടികൾക്ക്‌ 28 ദിവസത്തെ ഇടവേളയിൽ രണ്ട്‌ ഡോസ്‌ നൽകി. ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യക്ക്‌ രേഖകൾ ഉടൻ സമർപ്പിക്കും. ഒക്‌ടോബറോടെ കുട്ടികൾക്ക്‌ വാക്‌സിൻ നൽകാനാകും. കോവാക്‌സിൻ ഉൽപ്പാദനം അടുത്ത മാസത്തേടെ മൂന്നരക്കോടിയിൽനിന്ന്‌ അഞ്ചരക്കോടിയായി ഉയർത്തും.

അതേസമയം, യുഎസിൽനിന്നുള്ള ഫൈസർ, മൊഡെർണ വാക്‌സിനുകൾ ഇന്ത്യ വാങ്ങിയേക്കില്ലെന്ന്‌ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോർട്ടു ചെയ്‌തു.

Related posts

10,000 പേർ പടിയിറങ്ങുന്നു; സർക്കാരിന് വൻ ബാധ്യത, നേരിടാൻ 2,000 കോടി കടമെടുക്കും

Aswathi Kottiyoor

ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു.

Aswathi Kottiyoor

ഓപ്പറേഷൻ കാവൽ : 15,431 കുറ്റവാളികൾ നിരീക്ഷണത്തിൽ 6619 പേർ കരുതൽ തടങ്കലിൽ

Aswathi Kottiyoor
WordPress Image Lightbox