കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇപ്പോർ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ ചികിൽസ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികൾ ദുരിതത്തിലായി.നാല് ഡോക്ടർമാരിൽ മൂന്ന് പേരും അവധിയിലായതിനാൽ ചികിൽസ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികൾ ദുരിതത്തിലായെന്നും ,അടിയന്തിരമായി ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകിയതായി. കൊട്ടിയൂർ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മറ്റി പ്രസിഡണ്ട് കെ.എസ്.വരുൺ ,സിക്രട്ടറി എൻ .സന്ദീപ്, ഖജാഞ്ചി അമൃതരാജ്, മേഖല കമ്മറ്റിയംഗം സരുൺ ഗണേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൂന്ന് ഡോക്ടർമാർ അവധിയിൽ പോയതോടെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ താളം തെറ്റിയതായും, കോവിഡ് പ്രതിസന്ധിയിൽ വിഷമസന്ധിയിലായ മലയോര ജനതയുടെ ആരോഗ്യ സുരക്ഷക്കായി അടിയന്തിര ഇടപെടലുണ്ടാവണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു.
previous post