23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം
Kerala

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയിൽ കേരളത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.
സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലൈസൻസും രജിസ്ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, മൊബൈൽ ലാബുകൾ, കുറ്റക്കാർക്കെതിരെ നടപടി, ബോധവത്ക്കരണം എന്നിവയിലെല്ലാം മികച്ച സൂചികയിലാണ് സംസ്ഥാനമുള്ളത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പരിശോധനയ്ക്കായി മൂന്ന് എൻ.എ.ബി.എൽ. അക്രഡിറ്റഡ് ലാബുകളാണുള്ളത്. ഇതുകൂടാതെ മൊബൈൽ പരിശോധനാ ലാബുകളുമുണ്ട്. ഗ്രാമങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്തുകളും സംഘടിപ്പിച്ച് വരുന്നതായി മന്ത്രി വ്യക്തമാക്കി.

Related posts

തീരപ്രദേശത്ത് ആശുപത്രി നിർമ്മിക്കാൻ ടൈറ്റാനിയം 25 സെന്റ് സ്ഥലം വിട്ടു നൽകും

Aswathi Kottiyoor

സന്നദ്ധ സേവനവുമായി ഉദ്യോഗാര്‍ഥികള്‍

Aswathi Kottiyoor

ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കത്തിനെതിരെ ശബ്‌ദിക്കേണ്ടിടത്ത്‌ മൂകസാക്ഷികളാവരുത്‌: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox