24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തിന്‍റെ നി​റം ന​ൽ​ക​രു​ത്; മു​ള​യി​ലേ നു​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തിന്‍റെ നി​റം ന​ൽ​ക​രു​ത്; മു​ള​യി​ലേ നു​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തി​ന്‍റെ നി​റം ന​ൽ​കു​ന്ന​തും തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ന്മ​യു​ടെ മു​ഖം ന​ൽ​കു​ന്ന​തും സ​മൂ​ഹ​ത്തെ ഒ​രു​പോ​ലെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

“സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം ശ​താ​ബ്ദി ആ​ഘോ​ഷം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഏ​റെ ആ​വ​ശ്യ​മു​ള്ള​താ​ണ് പു​രോ​ഗ​മ​ന​പ​ര​മാ​യും മ​ത​നി​ര​പേ​ക്ഷ​മാ​യും ചി​ന്തി​ക്കാ​ൻ ശേ​ഷി​യു​ള്ള ത​ല​മു​റ. സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തി​ന്‍റെ നി​റ​മു​ള്ള പ്ര​വ​ണ​ത ഉ​യ​ർ​ന്നു​വ​രു​ന്നു. അ​തി​നെ മു​ള​യി​ലേ നു​ള്ളി​ക്ക​ള​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​രെ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റേ​ത് മാ​ത്ര​മാ​യി ഒ​തു​ക്ക​രു​ത്. അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് ആ ​തി​ന്മ​ക​ൾ​ക്ക് എ​തി​രാ​യ പൊ​തു ഐ​ക്യ​ത്തെ ശാ​ക്തീ​ക​രി​ക്കി​ല്ല, സ​മൂ​ഹ​ത്തി​ലെ വേ​ർ​തി​രി​വ് വ​ർ​ധി​പ്പി​ക്കും.

തീ​വ്ര​വാ​ദ പ്രസ്ഥാന​ങ്ങ​ൾ​ക്ക് ന​ന്മ​യു​ടെ മു​ഖം ന​ൽ​കു​ന്ന​തും സാ​മൂ​ഹ്യ ഐ​ക്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി വ​രെ അ​ത്ത​രം പ്ര​സ്താ​ന​ങ്ങ​ളെ ചി​ല​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​തി​ലോ​മ​ക​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കും.

ജാ​തി​ക്കും മ​ത​ത്തി​നു​മ​തീ​ത​മാ​യി ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ച്ച ഗു​രു​വി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഈ ​ദി​വ​സ​ത്തി​ൽ ജാ​തി​യും മ​ത​വും വി​ഭ​ജ​ന​ത്തി​നു​ള്ള ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ പ്ര​തി​രോ​ധി​ക്കും എ​ന്ന പ്ര​തി​ജ്ഞ​യാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ എ​ടു​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

മലപ്പുറം ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

പകല്‍ച്ചൂടില്‍ ഉരുകി കണ്ണൂർ

Aswathi Kottiyoor

റേഷൻ വ്യാപാരികളുടെ കമ്മീഷൻ പൂർണമായി നൽകുമെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox