24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമല വിമാനത്താവളം : പ്രചാരണം തെറ്റ് ; പദ്ധതിക്ക്‌ തടസ്സമില്ല.
Kerala

ശബരിമല വിമാനത്താവളം : പ്രചാരണം തെറ്റ് ; പദ്ധതിക്ക്‌ തടസ്സമില്ല.

ശബരിമല വിമാനത്താവള പദ്ധതി നടക്കില്ലെന്നും സ്ഥലം അനുയോജ്യമല്ലെന്നുമുള്ള പ്രചാരണം വസ്‌തുതാപരമല്ലെന്ന്‌ പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു. കെഎസ്ഐഡിസിയും കൺസൾട്ടൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നാണ്‌ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

ഇത്‌ വ്യോമയാനമന്ത്രാലയത്തിനും ബന്ധപ്പെട്ടവർക്കും കൈമാറുന്നത് നടപടി ക്രമത്തിന്റെ ഭാഗമാണ്. ഇങ്ങനെ നൽകിയ റിപ്പോർട്ടിൻമേൽ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിൽനിന്ന്‌ (ഡിജിസിഎ) ലഭിച്ച പ്രതികരണമടക്കമുള്ള മുഴുവൻ ചോദ്യവും കെഎസ്ഐഡിസിക്ക്‌ അയച്ചുതന്നിട്ടുണ്ട്‌. ഇതിനെല്ലാം കൃത്യവും വ്യക്തവുമായ മറുപടി തയ്യാറാക്കി നൽകും.

വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്ര അധികാരികളിൽനിന്ന്‌ ഇത്തരം ചോദ്യങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉയരും. കണ്ണൂർ വിമാനത്താവള നിർമാണാരംഭഘട്ടത്തിലും ഇതേ രീതിയിലുള്ള സംശയവും നിരീക്ഷണവും ഉന്നയിച്ചിരുന്നു. അവയ്‌ക്കെല്ലാം മറുപടി നൽകിയാണ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌

Related posts

ഇ​നി “താ​ഴ്മ വേ​ണ്ട’; ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor

വളങ്ങൾക്ക് ഇനി പൊതുനാമം; എല്ലാം ‘ഭാരത് ’ മയം.

Aswathi Kottiyoor

2022-ല്‍ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും; നീക്കവുമായി ഗൂഗിള്‍ പ്ലേ.

Aswathi Kottiyoor
WordPress Image Lightbox