24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കുഴിയൊരുക്കി കെ.എസ്.ഇ.ബി; കേബിൾ ഇടാൻ കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.
Peravoor

കുഴിയൊരുക്കി കെ.എസ്.ഇ.ബി; കേബിൾ ഇടാൻ കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.

പേരാവൂർ: റോഡരികിൽ കേബിളിടാൻ കെ.എസ്.ഇ.ബി കുഴിച്ച കാനയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്.ഇരു കൺപോളകൾക്കും പരിക്കേറ്റ മുള്ളേരിക്കൽ സഫ്രീനാസിൽ ഷിഹാബിനെ(29) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് അപകടം.പേരാവൂർ-മണത്തണ റോഡിലാണ് ജെ.സി.ബി ഉപയോഗിച്ച് റോഡരികിൽ കെ.എസ്.ഇ.ബി കാന കുഴിക്കുന്നത്. കാനയിൽ നിന്നുള്ള മണ്ണും കൂറ്റൻ കല്ലുകളും റോഡിലേക്കിട്ടതിനാൽ പലപ്പോഴും ഇവിടെ അപകടമുണ്ടാവുന്നുണ്ട്.കാഞ്ഞിരപ്പുഴ സർവീസ് സ്റ്റേഷന് സമീപം വളവിൽ റോഡിന്റെ പകുതിയോളം മണ്ണും കല്ലുമിട്ട് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ റോഡിൽ മൂന്നോളം ജെ.സി.ബി ഉപയോഗിച്ച് ഒരാഴ്ചക്കക്കം കേബിൾ സ്ഥാപിക്കുമെന്നാണ് അധികൃതർ പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ,മാസം ഒന്ന് കഴിഞ്ഞിട്ടും പ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുകയാണ്.ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ഇക്കാര്യം നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിൽ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ വിളിച്ചു പറഞ്ഞവരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

Related posts

ഒ ഐ ഒ പി മൂവ്മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു………

Aswathi Kottiyoor

യുവജനങ്ങൾ സാമൂഹ്യ സേവകർ ആകണം – അരയാക്കണ്ടി സന്തോഷ്

Aswathi Kottiyoor

മാലൂരിൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊന്നത് സ്വന്തം മകൾ

Aswathi Kottiyoor
WordPress Image Lightbox