21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോവിഡ്; ആദ്യ ഡോസ് വാക്സിനേഷൻ 90% .
Kerala

കോവിഡ്; ആദ്യ ഡോസ് വാക്സിനേഷൻ 90% .

സംസ്ഥാനത്ത് കോവിഡ് ആദ്യ ഡോസ് വാക്സിനേഷൻ 89 % പിന്നിട്ടു. ഇതുവരെ 2.37 കോടി പേർക്ക് ആദ്യ ഡോസ് വാക്സീനും 98.27 ലക്ഷം പേർക്കു രണ്ടാം ഡോസ് വാക്സീനും (36.7 %) നൽകി. 45 വയസ്സിനു മുകളിലുള്ളവരിൽ 96 % പേർക്ക് ആദ്യ ഡോസും 55 % പേർക്കു രണ്ടാം ഡോസും നൽകി.
കോവിഡിന്റെ രൂക്ഷതയിലും കുറവുണ്ട്. കഴിഞ്ഞയാഴ്ച (ഈമാസം 12 മുതൽ 18 വരെ) ശരാശരി 1.96 ലക്ഷം പേർ ചികിത്സയിലുണ്ടായിരുന്നതിൽ 2 % പേർക്കു മാത്രമാണ് ഓക്സിജൻ കിടക്കകൾ വേണ്ടിവന്നത്. ഐസിയുവിലായത് 1 % പേർ മാത്രം.

മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കേസുകൾ ഏകദേശം 40,432 കുറഞ്ഞു. പുതിയ കേസുകളുടെ വളർച്ചാനിരക്കിലെ കുറവ് 23 %.

Related posts

അതിതീവ്ര മഴയ്‌‌ക്ക്‌ സാധ്യത; 7 അണക്കെട്ടിൽ റെഡ്‌ അലർട്ട്‌

Aswathi Kottiyoor

10 മാസത്തിനുള്ളിൽ മെഡിസെപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി

വിറ്റുവരവ്‌ 5 കോടിക്ക് മുകളിലായാൽ ഇന്നുമുതൽ ഇ– ഇൻവോയ്‌സിങ്

Aswathi Kottiyoor
WordPress Image Lightbox