20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • റേഷൻകാർഡ് പുതുക്കൽ പൊതുസേവന കേന്ദ്രങ്ങൾ വഴി.
Kerala

റേഷൻകാർഡ് പുതുക്കൽ പൊതുസേവന കേന്ദ്രങ്ങൾ വഴി.

റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി പൊതുസേവന കേന്ദ്രങ്ങൾ (സിഎസ്‌സി) ഉപയോഗപ്പെടുത്താമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയവയെല്ലാം രാജ്യത്തെ 3.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങൾ വഴി നിർവഹിക്കാനാവും. കേരളത്തിൽ നിലവിൽ അക്ഷയ കേന്ദ്രങ്ങൾ റേഷൻ കാർഡ് പുതുക്കാൻ സൗകര്യമുണ്ട്.

പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ് ഐടി, ഇലക്ട്രോണിക്സ് വകുപ്പുമായി ചേർന്നു നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമാണിത്. നഷ്ടപ്പെട്ട റേഷൻകാർഡിനു പകരം കാർഡ് സംഘടിപ്പിക്കാനും റേഷൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും പരാതികൾ അറിയിക്കാനും പൊതുസേവന കേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകും. ‌

റേഷൻ കാർഡില്ലാത്തവരെ കണ്ടെത്താനും അവർക്കു സർക്കാർ സേവനങ്ങൾ ഉറപ്പാക്കാനും പുതിയ പരിഷ്കാരം വഴി കഴിയുമെന്ന് സിഎസ്ഇ ഇ–ഗവേണൻസ് സർവീസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ ദിനേഷ് ത്യാഗി പറഞ്ഞു.

Related posts

മഴക്കാല റോഡ്‌ പരിപാലനം : പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

Aswathi Kottiyoor

മുൻഗണനാ റേഷൻ കാർഡിൽ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങൾ ഒഴിവായിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

എയര്‍ ഇന്ത്യ മുതിര്‍ന്ന പൗരമാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു

Aswathi Kottiyoor
WordPress Image Lightbox