25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പി​സി​വി വാ​ക്‌​സി​ൻ വി​ത​ര​ണം ഇ​നി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും
Kerala

പി​സി​വി വാ​ക്‌​സി​ൻ വി​ത​ര​ണം ഇ​നി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും

ത​ല​ശേ​രി: കു​ട്ടി​ക​ളി​ലെ ന്യു​മോ​ണി​യ രോ​ഗ​ബാ​ധ ത​ട​യാ​ൻ ന്യൂ​മോ​കോ​ക്ക​ൽ കോ​ൻ​ജു​ഗേ​റ്റ് വാ​ക്‌​സി​ൻ (പി​സി​വി ) ഇനി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ​യും ന​ൽ​കും. ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് വാ​ക്സി​ന്‌ ന​ൽ​കാ​നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി​യാ​യി​ട്ടു​ള്ള​ത്.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും 146 വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഈ ​വാ​ക്‌​സി​ൻ ഇ​പ്പോ​ൾ ന​ൽ​കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ന​ൽ​കി​വ​രു​ന്ന പെ​ന്‍റാ​വ​ലെ​ന്‍റ് വാ​ക്‌​സി​നൊ​പ്പം പി​സി​വികൂ​ടി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ന്യു​മോ​ണി​യ​യി​ൽ​നി​ന്ന് കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് കേ​ര​ള ശാ​ഖ സെ​ക്ര​ട്ട​റി ഡോ. ​ജോ​ണി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ കു​ട്ടി​ക​ളി​ലെ ന്യു​മോ​ണി​യ രോ​ഗ​ബാ​ധ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കും. വ​ലി​യ ശ​ത​മാ​നം കു​ട്ടി​ക​ളി​ലും ഉ​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ ന്യു​മോ​ണി​യ​ബാ​ധ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത് ന്യൂ​മോ​കോ​ക്ക​ൽ ബാ​ക്ടീ​രി​യ​യാ​ണ്. ഒ​രു വ​ർ​ഷം പ​ത്തു​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളാ​ണ് ലോ​ക​ത്ത് ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​യി​ര​ത്തി​ൽ ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ വ​രെ ന്യു​മോ​ണി​യ ബാ​ധി​ച്ച് മ​രി​ക്കു​ന്നു​ണ്ട്.
ഇ​തി​ൽ 30 ശ​ത​മാ​നം വ​രെ ന്യൂ​മോ​കോ​ക്ക​ൽ ബാ​ക്‌​ടീ​രി​യ ഉ​ണ്ടാ​ക്കു​ന്ന ന്യു​മോ​ണി​യ മൂ​ല​മാ​ണ്. ന്യൂ​മോ​കോ​ക്ക​ൽ കോ​ൻ​ജു​ഗേ​റ്റ് വാ​ക്‌​സി​ൻ വ​ഴി കു​ട്ടി​ക​ളി​ലെ ന്യു​മോ​ണി​യ രോ​ഗ​ബാ​ധ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കു​മെ​ന്നും ഡോ. ​ജോ​ണി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

Related posts

ജിഡിപി വളര്‍ച്ച ; മുന്നിൽനിന്ന്‌ നയിക്കാൻ കേരളവും , 20.9 ശതമാനവുമായി മൂന്നാമത്

Aswathi Kottiyoor

സു​പ്രീം കോ​ട​തി​യി​ൽ അ​പൂ​ർ​വ​മാ​യി സ​ന്പൂ​ർ​ണ വ​നി​താ ബെ​ഞ്ച്

Aswathi Kottiyoor

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ

Aswathi Kottiyoor
WordPress Image Lightbox