21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഒ​രു​ക്കം തു​ട​ങ്ങി; ക്ലാ​സു​ക​ൾ ഷി​ഫ്റ്റു​ക​ളാ​ക്കി, ബ​സി​ല്ലാ​ത്ത സ്കൂ​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം
Kerala

ഒ​രു​ക്കം തു​ട​ങ്ങി; ക്ലാ​സു​ക​ൾ ഷി​ഫ്റ്റു​ക​ളാ​ക്കി, ബ​സി​ല്ലാ​ത്ത സ്കൂ​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ചു എ​ടു​ത്ത​താ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തീ​രു​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നു വി​പു​ല​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കും. ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ര​ണ്ട് ദി​വ​സ​ത്തി​ന​കം ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ‌മ​ന്ത്രി അ​റി​യി​ച്ചു. ക്ലാ​സു​ക​ള്‍ എ​ങ്ങ​നെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കും.

ക്ലാ​സു​ക​ള്‍ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എ​ല്ലാ ക്ലാ​സു​ക​ളി​ലും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കും. ബ​സ് ഉ​ൾ​പ്പ​ടെ അ​ണു​വി​മു​ക്ത​മാ​ക്കും. ബ​സി​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. സ​മാ​ന്ത​ര​മാ​യി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക ദു​രീ​ക​രി​ക്കു​മെ​ന്നും അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. ഒ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളും 10, 12 ക്ലാ​സു​ക​ളും ആ​ദ്യ​ദി​നം മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. ന​വം​ബ​ർ 15ന് ​മ​റ്റു ക്ലാ​സു​ക​ൾ​കൂ​ടി ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങാ​നും 15 ദി​വ​സം മു​ന്പ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്രൈ​മ​റി ക്ലാ​സു​ക​ൾ ആ​ദ്യം തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

ബൊലേറോ ജീപ്പ്നിയന്ത്രണം വിട്ടു മറിഞ്ഞു.

Aswathi Kottiyoor

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ.

Aswathi Kottiyoor

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

Aswathi Kottiyoor
WordPress Image Lightbox