കോവിന്‍ സൈറ്റ് മിക്കവാറും ദിവസങ്ങളില്‍ ‘പേ’ ഓപ്ഷനിലേക്ക് മാത്രം ഒതുങ്ങിയതോടെ സ്പോട്ട് രജിസ്ട്രേഷനും സൗജന്യ ക്യാമ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ രണ്ടുദിവസത്തിനിടെ സംസ്ഥാനത്തുടനീളം സൗജന്യ വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പില്‍ ഒരു ദിവസം രണ്ടു വാര്‍ഡുകളിലെ ആളുകളെയാണ് വാക്സിനേറ്റ് ചെയ്യുന്നത്.
നിലവില്‍ കോവ ിഷീല്ഡും കോവാക്സിനും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസും നിശ്ചിത ഇടവേളകഴിഞ്ഞവര്ക്ക് രണ്ടാം ഡോസും സൗജന്യ ക്യാമ്പുകളില്‍ നല്കുന്നു.
അതേസമയം, കോവിന്‍ സൈറ്റിലാകട്ടെ സൗജന്യമായി വാക്സിനേറ്റ് ചെയ്യാനുള്ള സ്ളോട്ടുകള്‍ ലഭ്യമാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യ ആശുപത്രികള്‍ വഴി പണമടച്ച് വാക്സിനേറ്റ് ചെയ്യുന്ന ഓപ്ഷന് ലഭ്യമാണുതാനും. ഈ സാഹചര്യത്തിലാണ് ക്യാമ്പുകള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.