21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തുല്യതാപരീക്ഷയിൽ വിജയവുമായി 67 ജനപ്രതിനിധികൾ
Kerala

തുല്യതാപരീക്ഷയിൽ വിജയവുമായി 67 ജനപ്രതിനിധികൾ

ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയവുമായി ജനപ്രതിനിധികൾ. 67 ജനപ്രതിനിധികളാണ് 2021 ജൂലൈയിൽ നടന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വർഷ പരീക്ഷയെഴുതി വിജയിച്ചത്. പഞ്ചായത്ത് മെമ്പർമാർ മുതൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ വരെയുള്ളവർ സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾ പഠിച്ച് വിജയികളായി.
31 ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ഒരു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഏഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടും. എറണാകുളം ജില്ലയിലെ ഇളംകുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല ആർ, കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, പനയം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ഇ. ജിജി എന്നിവർ വിജയിച്ചു.
11 ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും വിജയിച്ച ജനപ്രതിനിധികളിൽ ഉൾപ്പെടും. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ പി.ഷൈറീനയാണ് ഉന്നതപഠനത്തിന് അർഹതനേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെ രണ്ട് ജില്ലാപഞ്ചായത്തംഗങ്ങളും വിജയിച്ചിട്ടുണ്ട്.
രണ്ട് നഗരസഭാ കൗൺസിലർമാരും ഒരു നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭയിലെ കെ. മുരുകൻ, പത്തനംതിട്ട നഗരസഭയിലെ പി.കെ. അർജുനൻ എന്നിവരാണ് വിജയിച്ച കൗൺസിലർമാർ. ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാമോളും വിജയിച്ചു. മലപ്പുറം ജില്ലയിലെ 5 മുൻസിപ്പാലിറ്റി കൗൺസിലർമാരും എറണാകുളം പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ ഒരു കൗൺസിലറും വിജയിച്ചവരിൽ ഉൾപ്പെടും.
ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ വിജയിച്ചത്. മലപ്പുറം ജില്ലയിൽ 13 സ്ത്രീകളും 6 പുരുഷൻമാരുമുൾപ്പെടെ 19 ജനപ്രതിനിധികൾ ഉന്നതപഠനത്തിന് അർഹതനേടി. പാലക്കാട് ജില്ലയിൽ വിജയിച്ച 11 ജനപ്രതിനിധികളും സ്ത്രീകളാണ്. വിജയികളായ 67 ജനപ്രതിനിധികളിൽ 53 സ്ത്രീകളും 14 പുരുഷൻമാരുമാണുള്ളത്.

Related posts

സ്വര്‍ണവില ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്

Aswathi Kottiyoor

ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

Aswathi Kottiyoor

നാല് ജില്ലകൾ കൂടി സി വിഭാഗത്തിൽ

Aswathi Kottiyoor
WordPress Image Lightbox