21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിജീവിക്കാൻ ആർജ്ജവമുള്ള പ്രാദേശിക സർക്കാരുകളാണെന്ന് തെളിയിച്ചു: മന്ത്രി
Kerala

തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിജീവിക്കാൻ ആർജ്ജവമുള്ള പ്രാദേശിക സർക്കാരുകളാണെന്ന് തെളിയിച്ചു: മന്ത്രി

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധികളിൽ ആർജ്ജവത്തോടെ ഇടപെട്ട പ്രാദേശിക സർക്കാരുകളാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ ഏകദിന ശില്പശാലയും എആർഎച്ച്‌സി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിസന്ധിഘട്ടത്തിൽ അതിൽ ഇടപെടാനുള്ള ശേഷിയും കഴിവും പ്രകടിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയാകാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കഴിഞ്ഞു. വികസനപദ്ധതികൾ ഫലപ്രദമായ രീതിയിൽ പ്രാവർത്തികമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച ഇടപെടൽ ആവശ്യമാണ്. വികസനകാര്യങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് കേരളം മുന്നോട്ടു പോകുന്നത്. ശതകോടീശ്വര•ാരുടെ ആസ്തി കണക്കാക്കിയല്ല പാവപ്പെട്ട ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ അളവുകോൽ. ആ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ പദ്ധതികളുടെ നിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന നഗരസഭാധ്യക്ഷൻമാർക്ക് ഇരു പദ്ധതികളെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചത്. വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, കുടുംബശ്രീ ഡയറക്ടർ പി ഐ ശ്രീവിദ്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ (അർബൻ) എസ്. ജഹാംഗീർ തുടങ്ങിയവർ സംസാരിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മുല്ലപ്പെരിയാറിലും പെരിയാറിലും ജലനിരപ്പ് ഉയരുന്നു

Aswathi Kottiyoor

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ

Aswathi Kottiyoor
WordPress Image Lightbox