24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ്‌വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഈ മാസം 24ന് ആരംഭിക്കും.
Kerala

പ്ലസ്‌വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഈ മാസം 24ന് ആരംഭിക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിൾ ഹയർസെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ലിങ്ക് താഴെ.

http://dhsekerala.gov.in

പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ, പുനപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്‌സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തും.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിൾ ആണ് നൽകിയിരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related posts

ലഹരിയിൽ മുങ്ങി കേരളം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

Aswathi Kottiyoor

കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകം തളിക്കാൻ ഡ്രോണുമായി കൃഷി വകുപ്പ്

Aswathi Kottiyoor

50 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത്; എല്ലാ ജില്ലകളിലും വെർച്വൽ ഐടി കേഡർ

Aswathi Kottiyoor
WordPress Image Lightbox