• Home
  • Kerala
  • പുതിയ വൈദ്യുതി നിരക്ക്: മാനദണ്ഡം ഒരു മാസത്തിനകം .
Kerala

പുതിയ വൈദ്യുതി നിരക്ക്: മാനദണ്ഡം ഒരു മാസത്തിനകം .

അടുത്ത അഞ്ചു വർഷത്തെ വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് ഒരു മാസം കൊണ്ടു റഗുലേറ്ററി കമ്മിഷൻ അന്തിമ രൂപം നൽകും. പുതിയ നിരക്കുകൾ അടുത്ത മാർച്ച് 31നു മുൻപു പ്രഖ്യാപിക്കുകയും ഏപ്രിൽ ഒന്നിനു നിലവിൽ വരികയും ചെയ്യും.

നിരക്ക് പുതുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങൾ സംബന്ധിച്ചു കഴിഞ്ഞ ദിവസം റഗുലേറ്ററി കമ്മിഷൻ നടത്തിയ 10 മണിക്കൂർ നീണ്ട ഹിയറിങ്ങിൽ അറുപതോളം പേർ പങ്കെടുത്തു. കരട് മാനദണ്ഡങ്ങളിലെ വ്യവസ്ഥകളെ അനുകൂലിച്ചും എതിർത്തും ശക്തമായ വാദമാണു പലരും ഉന്നയിച്ചത്. എന്നാൽ നിരക്കു വർധന സാധാരണ ഉപയോക്താക്കളെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

നിരക്കു നിർണയ മാനദണ്ഡങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിനു മുൻപ് ഏതാനും കണക്കുകൾ കൂടി വൈദ്യുതി ബോർഡിൽ നിന്നു റഗുലേറ്ററി കമ്മിഷനു ലഭിക്കണം. അതിന് ബോർഡ് സമയം ചോദിച്ചിട്ടുണ്ട്. ഇതു ലഭിച്ച ശേഷമേ മാനദണ്ഡം അംഗീകരിച്ചു പ്രസിദ്ധീകരിക്കൂ. അതു കഴിഞ്ഞാൽ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള 10 വിതരണ ഏജൻസികൾ വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു കമ്മിഷൻ മുൻപാകെ താരിഫ് പെറ്റീഷൻ നൽകണം. 5 വർഷത്തെ നിരക്ക് ഒന്നിച്ചു നിശ്ചയിക്കുന്നതിനാൽ 10 ഏജൻസികൾ ചേർന്ന് 50 താരിഫ് പെറ്റീഷൻ സമർപ്പിക്കണം. ഇവ പൊതു ജനങ്ങളുടെ അറിവിലേക്കായി റഗുലേറ്ററി കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ വീണ്ടും ഹിയറിങ് നടത്തും. അതിനു ശേഷമായിരിക്കും നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഇറക്കുക. ഇപ്പോഴത്തെ ചെയർമാൻ പ്രേമൻ ദിനരാജന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപായി അടുത്ത മാർച്ചിൽ ഉത്തരവ് ഇറക്കാനാണു കമ്മിഷന്റെ ശ്രമം.

Related posts

ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ‘കോടതി വിളക്ക്’ ആഘോഷിച്ചു.

Aswathi Kottiyoor

ഷ​വ​ര്‍​മ ക​ട​ക​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കുതിരാൻ രണ്ടാം തുരങ്കം പണി അവസാനഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox