22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ് ബാധിക്കുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണം.
Kerala

കോവിഡ് ബാധിക്കുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണം.

ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ കോവിഡ് ബാധിക്കുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ശുപാർശ നൽകി. കോവിഡ് ഗർഭിണികളെ ബാധിക്കുന്നതു സംബന്ധിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനമാണിത്. മഹാരാഷ്ട്രയിലെ 4,203 ഗർഭിണികളെയാണു പഠനവിധേയമാക്കിയത്. 3,213 പേരും ആരോഗ്യമുള്ള കുട്ടികളെ പ്രസവിച്ചു.

മാസം തികയാതെയായിരുന്നു 16.3% പേരുടെ പ്രസവം. 10.1% പേർക്ക് രക്താതിസമ്മർദവുമായി ബന്ധപ്പെട്ട വിഷമതകളുണ്ടായി. 3.8%ന് അതിതീവ്ര പരിചരണം ആവശ്യമായി വന്നു. 911 കേസുകളിൽ ഗർഭം അലസി. 534 സ്ത്രീകൾക്ക് (13%) കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിൽ 40 പേർക്കു രോഗം ഗുരുതരമായി.

Related posts

ശക്തമായ മഴ: ജനങ്ങൾ അതീവ ജാഗ്രത കാണിക്കണം; മുഖ്യമന്ത്രി

Aswathi Kottiyoor

വിഴിഞ്ഞം തുരങ്കപാത : ഡിപിആർ അംഗീകരിച്ചു; ചെലവ്‌ ഇരട്ടിയായി

Aswathi Kottiyoor

‘ഹൈ റിസ്‌ക്‌ ’ രാജ്യങ്ങളിൽ ഇറങ്ങി വരാനും കോവിഡ്‌ നെഗറ്റീവാകണം

Aswathi Kottiyoor
WordPress Image Lightbox