24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി
Kerala

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി

സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില കോണുകളിൽനിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങൾ ഏറ്റെടുത്ത് വർഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കർഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാർ, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പുറത്തിറക്കി

Aswathi Kottiyoor

ലഹരിക്കും അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ബോധവത്കരണം വേണം: മുഖ്യമന്ത്രി

Aswathi Kottiyoor

ആറ് ജില്ലകളില്‍ കൊടും വരള്‍ച്ചയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox