24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി വേണ്ട ; കേന്ദ്രം സത്യവാങ്‌മൂലം സമർപ്പിച്ചു .
Kerala

സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി വേണ്ട ; കേന്ദ്രം സത്യവാങ്‌മൂലം സമർപ്പിച്ചു .

കേരള റെയിൽ ഡെവപല്‌മെന്റ് കോർപറേഷന്റെ (കെ- റെയിൽ) അർധ അതിവേഗ റെയിൽപാത സിൽവർലൈനിന്‌ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന്‌ കേന്ദ്രം. ദേശീയ ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്‌ കേന്ദ്ര സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്‌. പാരിസ്ഥിതിക അനുമതി കിട്ടുംമുമ്പ്, നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആർ ശശികുമാർ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
കാസർകോട് –-തിരുവനന്തപുരം 530 കിലോമീറ്റർ ദൂരം നാല് മണിക്കൂറിലെത്തുംവിധം നിർമിക്കുന്ന ഇരട്ടപ്പാതയാണ് സിൽവർലൈൻ. വിവിധ വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് 2006ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽവേ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞൻ ഡോ. മുരളീ കൃഷ്ണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2006 സെപ്‌തംബർ 14നാണ്‌ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. വിമാനത്താവളം, തുറമുഖം, ദേശീയപാത, കെട്ടിട നിർമാണം തുടങ്ങിയ 39 വികസന പദ്ധതിയും പ്രവൃത്തികളുമാണ് ഈ വിജ്ഞാപനത്തിലുള്ളത്. അതിനാൽ സിൽവർലൈനിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ല. നോയ്ഡ -ഗ്രേറ്റർ നോയ്ഡ മെട്രോ റെയിലിന്‌ പാരിസ്ഥിതികാനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, സിൽവർ ലൈനുമായി ബന്ധപ്പെട്ട് സമഗ്ര പാരിസ്ഥിതിക ആഘാതപഠനം നടത്താൻ കെ- റെയിൽ ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 മാസത്തിനുള്ളിൽ പഠനറിപ്പോർട്ട് നൽകും.

സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണെന്ന് കെ -റെയിൽ ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക- സാമൂഹ്യ അവസ്ഥകൾ നിരീക്ഷിക്കാൻ കർക്കശ സംവിധാനങ്ങളുള്ള ധനകാര്യ ഏജൻസികളാണ് ധനസഹായം നൽകുന്നതെന്നും ഇതിൽ വ്യക്തമാക്കി.

Related posts

25000 കോടി രൂപയുടെ നഷ്ടം 2015ല്‍, 26000 കോടി നഷ്ടം 2016ല്‍; ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രമല്ലെന്ന് വ്യാപാരികളുടെ സംഘടന കണക്കുകള്‍

Aswathi Kottiyoor

സ്ത്രീസുരക്ഷയ്ക്കായി ‘കനൽ’: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox