24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒന്നാം ക്ലാസ് പ്രവേശനം: സർക്കാർ- എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു
Kerala

ഒന്നാം ക്ലാസ് പ്രവേശനം: സർക്കാർ- എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു

ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ – എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം അധികമായി എത്തിയത്. 2020 – 21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്.
അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് 38,234 കുട്ടികളായി ചുരുങ്ങി. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്തിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related posts

കെഎസ്ആർടിസി ശമ്പളം 40 കോടി കൂടി അനുവദിച്ചു

Aswathi Kottiyoor

വയനാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.

Aswathi Kottiyoor

ജലസംഭരണിയില്‍ വെള്ളം താഴ്ന്നു; 3400 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ നഗരം വീണ്ടും വെളിച്ചം കണ്ടു

Aswathi Kottiyoor
WordPress Image Lightbox