24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഐ.ജെ.എം. ഹൈസ്കൂളിൽ ഹിന്ദി മഞ്ചിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിനാഘോഷവും
Kerala

കൊട്ടിയൂർ ഐ.ജെ.എം. ഹൈസ്കൂളിൽ ഹിന്ദി മഞ്ചിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിനാഘോഷവും

കൊട്ടിയൂർ ഐ ജെ എം എച്ച് എസ്സിൽ ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിനാഘോഷവും സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനം അധ്യാപക അവാർഡ് ജേതാവും കമ്പനിഗിരി നിർമ്മല ഹൈസ്ക്കൂൾ റിട്ടയേർഡ് ഹിന്ദി അധ്യാപകനും,സ്കൗട്ട് ട്രെയിനറും, ആദിവാസി സാക്ഷരതാ പഞ്ചായത്ത് കോ ഓർഡിനേറ്ററുമായ ഉണ്ണികൃഷ്ണൻ എം സി നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.റ്റി.റ്റി. സണ്ണി അധ്യക്ഷത വഹിച്ചു.പ്രസ്തുത യോഗത്തിൽ പി.റ്റി.എ പ്രസിഡണ്ട് ശ്രീ. തങ്കച്ചൻ കല്ലടയിൽ, വിദ്യാർത്ഥികളായ സിയ ബെന്നി ,അലോക് ജിതേഷ്, അലസ്റ്റിൻ സജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹിന്ദി ക്ലബ്ബ് കൺവീനർ ലാലി ജോസഫ് സ്വാഗതവും ആൽഡിൻ വി. ജോസ് നന്ദിയുമർപ്പിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Related posts

ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ബി​ല്ല് പാ​സാ​ക്കി ലോ​ക്​സ​ഭ

Aswathi Kottiyoor

മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ ഹോം’ ഒരുങ്ങി; 26ന് മന്ത്രി ഡോ. ആർ ബിന്ദു തുറന്നു കൊടുക്കും

Aswathi Kottiyoor

സന്തോഷ’ത്തോടെ തുടങ്ങാന്‍ കേരളം, ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ നേരിടും.

Aswathi Kottiyoor
WordPress Image Lightbox