സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയവിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 11.30ന് ഓൺലൈനിൽ നിർവഹിക്കും.
13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.തൃശൂർ -3575 , ഇടുക്കി -2423, മലപ്പുറം -2061, കോഴിക്കോട് -1739 ,പാലക്കാട് – 1034 , കണ്ണൂർ, 830 , കാസർഗോഡ് -589 , എറണാകുളം -530 , വയനാട് -406 , ആലപ്പുഴ -108, കോട്ടയം -74, കൊല്ലം -58, പത്തനംതിട്ട -55 , തിരുവനന്തപുരം -52 പട്ടയങ്ങൾ വിതരണത്തിന് തയാറായിട്ടുണ്ട്.
തൃശൂർ ടൗൺ ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ റവന്യുമന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ മുഖ്യാതിഥികളാകും.