24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഭ​ക്ഷ്യക്കി​റ്റ്: ഒരു വർഷത്തെ ചെ​ല​വ് 4,198.29 കോ​ടി
Kerala

ഭ​ക്ഷ്യക്കി​റ്റ്: ഒരു വർഷത്തെ ചെ​ല​വ് 4,198.29 കോ​ടി

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പും ശേ​​​ഷ​​​വും ഇ​​​ട​​​തു​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​മാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഭ​​​ക്ഷ്യ​​ക്കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു സം​​​സ്ഥാ​​​നം ഒ​​​രു​​വ​​​ര്‍​ഷം ചെ​​​ല​​​വ​​​ഴി​​​ച്ച​​​തു 4,198.29 കോ​​​ടി രൂ​​​പ. 2020 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ 2021 മേ​​​യ് വ​​​രെ കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ പ്ര​​​തി​​​മാ​​​സം ശ​​​രാ​​​ശ​​​രി 78 ല​​​ക്ഷം കി​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തെ​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭ്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 2020 ഏ​​​പ്രി​​​ലി​​​ലെ ഭ​​​ക്ഷ്യ​​ക്കി​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു 406 കോ​​​ടി രൂ​​​പ സ​​​പ്ലൈ​​​ക്കോ​​​യ്ക്കു ന​​​ല്‍​കി​​​യ​​​പ്പോ​​​ള്‍ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ല്‍ ഇ​​​തു 410 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ല്‍ കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി സ​​​പ്ലൈ​​​ക്കോ​​​യ്ക്കു ന​​​ല്‍​കി​​​യ​​​ത് 1049.79 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

2016 ലെ ​​​ഓ​​​ണ​​​ത്തി​​​നു ഭ​​​ക്ഷ്യ​​ക്കി​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഇ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 17.71 കോ​​​ടി​​​യാ​​​ണ്. ബി​​​പി​​​എ​​​ല്‍, എ​​​എ​​​വൈ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 16 ല​​​ക്ഷം കി​​​റ്റു​​​ക​​​ളാ​​​ണ് അ​​​ന്നു ന​​​ല്‍​കി​​​യ​​​ത്. എ​​​എ​​​വൈ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 4.25 ല​​​ക്ഷം പേ​​​ര്‍​ക്ക് ഓ​​​ണ​​​ക്കി​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കാ​​​ന്‍ 2017 ല്‍ 4.89 ​​​കോ​​​ടി ചെ​​​ല​​​വി​​​ട്ടു. ഇ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 3.32 ല​​​ക്ഷം പേ​​​ര്‍ വാ​​​ങ്ങി​​​യ 2018 ലെ ​​​ഓ​​​ണ​​​ക്കി​​​റ്റു​​​ക​​​ള്‍​ക്ക് 3.85 കോ​​​ടി​​​യും ചെ​​​ല​​​വാ​​​ക്കി​.

ചു​​​വ​​​പ്പ്, നീ​​​ല, വെ​​​ള്ള കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കാ​​​യി ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ 78,94,012 കി​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ ​​​പോ​​​സ് മെ​​​ഷീ​​​നി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട ക​​​ണ​​​ക്കാ​​​ണി​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ഇ​​​ത് 78,94,910 ആ​​​ണ്.

ഭ​​​ക്ഷ്യ​​ക്കി​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കാ​​​നു​​​ള്ള തു​​​ണി​​​സ​​​ഞ്ചി​​​യു​​​ടെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് എ​​​ത്ര തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ചെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യി​​​ല്ല. പ്രാ​​​ദേ​​​ശി​​​ക ഡി​​​പ്പോ​​​ക​​​ള്‍​ക്കാ​​​ണു തു​​​ണി​​​സ​​​ഞ്ചി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഭ​​​ക്ഷ്യ​​ക്കി​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു പ​​​ണം മു​​​ട​​​ക്കു​​​ന്ന​​​തു പൂ​​​ര്‍​ണ​​​മാ​​​യും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രാ​​​ണെ​​​ന്നും സ​​​പ്ലൈ​​​ക്കോ ന​​​ല്‍​കി​​​യ വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related posts

വടകര സജീവന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Aswathi Kottiyoor

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

ഹർത്താലിൽ നഷ്ടം നാമമാത്രം: അധികം സർവീസ് നടത്താത്തത് തുണയായി; തടിരക്ഷിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

Aswathi Kottiyoor
WordPress Image Lightbox