24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാജ്യം കോവിഡ് മൂന്നാം തരംഗത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ല.
Kerala

രാജ്യം കോവിഡ് മൂന്നാം തരംഗത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ല.

രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ നിഗമനം. സിറോ സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. 71% കുട്ടികളിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര ആരോഗ്യ മന്ത്രാലയമോ ഏതെങ്കിലും സംസ്ഥാന സർക്കാരോ മൂന്നാം തരംഗം തുടങ്ങിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുകയും പിന്നീട് ക്രമേണ വർധിക്കുന്നതും മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയാണെന്നാണു പിജി ഇന്‍സ്റ്റിറ്റ്യൂട്ട് സിറോ സർവേയിൽനിന്നു നിരീക്ഷിക്കുന്നു.

മൂന്നാംതരംഗം തീവ്രമാകുന്നതു വൈകാൻ സാധ്യതയുണ്ടെന്നും ഇവർ വ്യക്തമാക്കി. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരിൽ പത്തു ശതമാനം പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത് (ബ്രേക്ക്ത്രൂ കേസുകൾ). ഇവർക്ക് രോഗം ഗുരുതരമാകുന്നില്ല. അതുകൊണ്ടു കോവിഡ് പ്രതിരോധത്തിനു വാക്സീൻ നിർണായകമാണെന്നും സർവേ അടിവരയിടുന്നു.

Related posts

ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

Aswathi Kottiyoor

റേഷൻകാർഡ് പുതുക്കൽ പൊതുസേവന കേന്ദ്രങ്ങൾ വഴി.

Aswathi Kottiyoor

അ​റ്റ​കു​റ്റ​പ്പ​ണി: ശ​നി​യാ​ഴ്ച ട്രെ​യി​നു​ക​ൾ വൈ​കും

Aswathi Kottiyoor
WordPress Image Lightbox