24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിയന്ത്രണം വിട്ട വാൻ കാറിലിടിച്ച് അടയ്ക്കാത്തോട് സ്വദേശിയടക്കം മൂന്നു പേർക്ക് പരിക്ക്
Kerala

നിയന്ത്രണം വിട്ട വാൻ കാറിലിടിച്ച് അടയ്ക്കാത്തോട് സ്വദേശിയടക്കം മൂന്നു പേർക്ക് പരിക്ക്

കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട വാൻ കാറിലിടിച്ച് കണ്ണൂർ സ്വദേശികളായ മൂന്നു പേർക്ക് പരിക്ക് . കാറിലുണ്ടായിരുന്ന കേളകം മറുകുളത്ത് ഹൗസിൽ പ്രശാന്തൻ ( 35 ) , അടയ്ക്കാത്തോട് ശാന്തിഗിരി വടക്കയിൽ ജെറീഷ് ( 47 ) , അടക്കാത്തോട് പടിയ കണ്ടത്തിൽ ജിജു എന്നിവർക്കാണ് പരിക്കേറ്റ പ്രശാന്തിനെയും ജിജുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലും ജെറീഷിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു . തലയ്ക്കു പരിക്കേറ്റ ജെറീഷിന്റെ നില ഗുരുതരമാണ് . കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു കാർ വൈകിട്ട് നാലു മണിയോടെയാണ് അപകടത്തിൽപ്പെട്ടത് . എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് ഡിവൈഡറും മറികടന്ന് വന്ന വാൻ കാറിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ കാർ പാടെ തകർന്നിട്ടുണ്ട് . പരിക്കേറ്റവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .

Related posts

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ

Aswathi Kottiyoor

കേരളത്തിൽ വെളിച്ചം അണയില്ല ; 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങും

Aswathi Kottiyoor

കരടു ചട്ടവുമായി കേന്ദ്രം: തെരുവുനായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കി നൽകണം.

Aswathi Kottiyoor
WordPress Image Lightbox