24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൊഴിലില്ലായ്മ രൂക്ഷം യുവതികൾക്ക്
Kerala

തൊഴിലില്ലായ്മ രൂക്ഷം യുവതികൾക്ക്

കേരളത്തിൽ 15–29 പ്രായക്കാരുടെ കണക്കെടുത്താൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതെന്നു ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എ‍ൻഎസ്എസ്ഒ) പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പറയുന്നു.
കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് യുവജ‍നങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചു‍യർന്നതായും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 43% യുവജനങ്ങൾക്കും തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്.

കോവിഡിനു മുൻപ് യുവാക്കളുടെ തൊഴിലില്ലാ‍യ്മയിൽ, രാജ്യത്ത് കേരളമായിരുന്നു മുന്നിൽ. പുതിയ സർവേ പ്രകാരം കേരളം രണ്ടാമതാണ്. ജമ്മു ‍കശ്മീരാണ് മുന്നിൽ. കേരളത്തിലെ 55.7% യുവാക്കളിൽ 37.1% തൊഴിൽ ചെയ്യാൻ സന്നദ്ധ‍മാണ്.

ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ പോലും തൊഴി‍ലെടുക്കാത്ത അഭ്യസ്‍തവിദ്യരെ‍യാണ്, സർവേ പ്രകാരം തൊഴി‍ൽ ഇല്ലാത്തവരായി പരിഗണിക്കുന്നത്. 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ കോവിഡിനു മുൻപ് 2019 ഒക്ടോബർ–ഡിസംബർ മാസങ്ങളിൽ 36.3% ആയിരുന്നു ‍തൊഴിലില്ലായ്മ നിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ –ഡിസംബർ മാസങ്ങളിലെ സർവേഫലമാണു പുറത്തു വിട്ടത്. മൂന്നു മാസത്തിലൊരിക്കലാണ് സർവേ.

Related posts

സൗരോപരിതലത്തില്‍ അതിഭീമന്‍ സൗരകളങ്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു

Aswathi Kottiyoor

നാളികേരത്തിന് തറവിലെ പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പുവരുത്തണം

Aswathi Kottiyoor

തൃശൂരിൽ ശ്വാന പ്രദർശനത്തിനിടെ കൂറ്റൻമരം വീണ് നാലുപേർക്ക്‌ പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox