30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 100 ദിന കർമ പദ്ധതി : 90 ദിവസം ; അരലക്ഷം തൊഴിൽ
Kerala

100 ദിന കർമ പദ്ധതി : 90 ദിവസം ; അരലക്ഷം തൊഴിൽ

സംസ്ഥാന സർക്കാരിന്റെ നുറുദിന കർമ പദ്ധതിയിൽ 90 ‌ദിവസംകൊണ്ട്‌ അരലക്ഷത്തിലധികം(58,301) പേർക്ക്‌ തൊഴിൽ ഉറപ്പാക്കി. ഇതിൽ 1504 നിയമനവും നടന്നു. ഒമ്പത്‌ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നടന്നതിൽ പകുതിയും സ്ഥിരംനിയമനമാണ്‌. സംരംഭകത്വ മേഖലയിൽ മാത്രം 56,797 അവസരവും സൃഷ്ടിച്ചു. 10 വകുപ്പിന്‌ കീഴിലെ സ്ഥാപനങ്ങൾ സംരംഭകത്വ പ്രോത്സാഹന പദ്ധതി എറ്റെടുത്തു. ഇതിന്റെ ഭാഗമായി 11,151 പുതിയ യൂണിറ്റുകൾക്കാണ്‌ വായ്‌പ നൽകിയത്‌. തദ്ദേശഭരണ വകുപ്പിൽ 220, കേരള ബാങ്കിൽ 13, സഹകരണ വകുപ്പ്‌ 25, മൃഗസംരക്ഷണ വകുപ്പ്‌ ഏഴ്‌, ഫിഷറീസ്‌ വകുപ്പ്‌ മൂന്ന്‌, വ്യവസായ വകുപ്പ്‌ 18, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽ ഒമ്പതും സ്ഥിരനിയമനം നടത്തി.

കുടുംബശ്രീവഴി 108 ഉം, ഫിഷറീസ്‌ വകുപ്പിൽ 30 ഉം താൽക്കാലിക നിയമനവും നടന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ മാത്രം 973 നിയമനം നടന്നു. സഹകരണ മേഖലയാണ്‌ പദ്ധതിയിൽ മുന്നിൽ. കേരള ബാങ്കും സഹകരണ ബാങ്കും ചേർന്ന്‌ 12,141 അവസരവും സൃഷ്‌ടിച്ചു. ഉൾനാടൻ മത്സ്യമേഖലയിൽ ഫിഷറീസ്‌ വകുപ്പിന്റെ അക്വാകൾച്ചർ യൂണിറ്റുകളിൽ 10,774ഉം, ഖാദി ബോർഡിൽ 10,896ഉം കുടുംബശ്രീവഴി 5298 പേർക്കും ജോലിയായി. പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സഹായത്തിൽ 2024ഉം പിന്നോക്ക സമുദായ വികസന കോർപറേഷൻ 8057ഉം തൊഴിലവസരവും സൃഷ്‌ടിച്ചു. സൈബർ പാർക്ക്‌, ഇൻഫോപാർക്ക്‌, ടെക്‌നോപാർക്ക്‌ എന്നിവ വഴി 1876 പേരും തൊഴിൽ നേടി.

Related posts

ബോണസ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍; അവലോകന യോഗ തീയതികളില്‍ മാറ്റം: മന്ത്രിസഭാ തീരുമാനങ്ങള്‍

Aswathi Kottiyoor

എസ്.എസ്.എൽ.സി ഫലം അതിവേഗം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ

Aswathi Kottiyoor

എം ബി രാജേഷ് പുതിയ മന്ത്രി; എ എൻ ഷംസീർ സ്‌പീക്കർ

Aswathi Kottiyoor
WordPress Image Lightbox