23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *കോവിഡ് എന്ന് അവസാനിക്കും; അടുത്ത ആറു മാസത്തെ അവസ്ഥ എന്താകും*
Kerala

*കോവിഡ് എന്ന് അവസാനിക്കും; അടുത്ത ആറു മാസത്തെ അവസ്ഥ എന്താകും*

കോവിഡ് ‘തുരങ്കത്തിന്റെ’ അവസാനം എന്നാണ് കാണാൻ സാധിക്കുന്നത്? കഴിഞ്ഞ ഒന്നരവർഷമായി ലോകമാകെ ചോദിക്കുന്ന ചോദ്യമാണിത്. അടുത്ത ആറു മാസത്തിനുള്ളിൽ ഈ ദുരിതം ലോകം വിട്ടുപോകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ആ ശുഭപ്രതീക്ഷകൾക്ക് അൽപം മങ്ങൽ ഏൽപ്പിക്കുന്ന അഭിപ്രായങ്ങളാണ് ആരോഗ്യവിദഗ്ധർക്കിടയിൽനിന്ന് ഉയരുന്നത്.കോടിക്കണക്കിന് ആളുകൾ ഇനിയും കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിക്കാത്തതിനാൽ കോവിഡിനെ പൂർണമായി ഇല്ലാതാക്കുന്നത് ഉടൻ സാധ്യമല്ലെന്നു മിനസോട്ട സർവകലാശാലയിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനുമായ മൈക്കൾ ഓസ്റ്റർഹോം പറയുന്നു.

വരും മാസങ്ങളിൽ ക്ലാസ് മുറികളിലും പൊതുഗതാഗതത്തിലും ജോലിസ്ഥലങ്ങളിലും വൈറസ് വ്യാപനത്തിനുള്ള സാധ്യത ഏറെയാണ്. വാക്സിനേഷൻ നിരക്കുകൾ ഉയരുമ്പോഴും വൈറസിന് ഇരയാകുന്ന ആളുകൾ എപ്പോഴും ഉണ്ടാകും. നവജാത ശിശുക്കൾ, കുത്തിവയ്പ് എടുക്കാത്തവരോ അതിനു സാധിക്കാത്തവരോ ആയ ആളുകൾ, വാക്സീൻ ലഭിച്ചശേഷവും രോഗം ബാധിക്കുന്നവർ (ബ്രേക്ക്ത്രൂ കേസുകൾ) എന്നിവരെല്ലാം ഉണ്ടാകാമെന്ന് മൈക്കൾ ഓസ്റ്റർഹോം മുന്നറിയിപ്പ് നൽകുന്നു.

‘ഭൂതം’ പറയുന്ന ‘ഭാവി’

കഴിഞ്ഞ 130 വർഷത്തിനിടയിൽ, വ്യക്തമായി രേഖപ്പെടുത്തിയ അഞ്ച് മഹാമാരികൾ പരിശോധിച്ചാൽ കോവിഡിന്റെ ‘ഭാവി’ സംബന്ധിച്ച് ഏകദേശം രൂപം ലഭിക്കുമെന്ന് ഡെൻമാർക്കിലെ റോസ്‌കിൽഡ് സർവകലാശാലയിലെ എപ്പിഡമിയോളജിസ്റ്റും പോപ്പുലേഷൻ ഹെൽത്ത് സയൻസസ് പ്രഫസറുമായ ലോൺ സൈമൺസൻ വ്യക്തമാക്കി. ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന മഹാമാരി, അഞ്ച് വർഷം ദൈർഘ്യമുള്ളതായിരുന്നു.എല്ലാ മഹാമാരികളും ശരാശരി രണ്ടു മൂന്നു വർഷത്തിനുള്ളിൽ‌ രണ്ട് മുതൽ നാല് തരംഗങ്ങൾ വരെ ഉള്ളതായിരുന്നു. എന്നാൽ കോവിഡ് ആകട്ടെ രണ്ടു വർഷം ആകുമ്പോഴേക്കും മൂന്നാം തരംഗത്തിന്റെ ഭീഷണിയിലാണ്. 1918ലെ സ്പാനിഷ് ഫ്ലൂവിൽ മരിച്ചവരേക്കാൾ ഇരട്ടിയിലധികം ആളുകൾ‌ ഇതിനോടകം തന്നെ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. സാർസ് കോവ്–2 എന്ന വൈറസ് ഉടൻ നമ്മളെ വിട്ടുപോകില്ലെന്നാണ് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നതെന്ന് ലോൺ സൈമൺസൻ പറയുന്നു.

കോവിഡ് വാക്സീൻ, രോഗബാധ ഗുരുതരമാകുന്നത് പരിമിതപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ വാക്സീൻ ലഭിക്കാത്ത ഒരുസംഘം ആളുകൾ എപ്പോഴും ഉണ്ടാകുമെന്നതും തള്ളിക്കളയാനാവില്ല. വാക്സീൻ പ്രതിരോധത്തെ മറികടക്കുന്ന പുതിയ വകഭേദങ്ങൾ എപ്പോഴും ഉണ്ടാകുകയും ചെയ്യും. പുതിയ വകഭേദങ്ങൾ പലപ്പോഴും മുൻഗാമികളേക്കാൾ മൃദുവാകാനാണ് സാധ്യത കൂടുതൽ. എന്നാൽ പകർച്ചവ്യാധി അവസാനിക്കാതെ ഉണ്ടാകുന്ന വകഭേദങ്ങൾ മാരകമാകാറുമുണ്ട്. കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അതിന് ഉദാഹരണമാണ്.

എന്ന് അവസാനിക്കും?

ആറു മാസത്തിനുള്ളിൽ കോവിഡ് വ്യാപനം അവസാനിക്കില്ല എന്നത് വസ്തുതയാണ്. എന്നാൽ ആഗോള ജനസംഖ്യയുടെ 90% മുതൽ 95% വരെ ആളുകളും പ്രതിരോധ കുത്തിവയ്പ്പിലൂടെയോ രോഗബാധയിലൂടെയോ പ്രതിരോധശേഷി നേടിയാൽ നിലവിലെ സ്ഥിതിക്ക് മാറ്റം വരുമെന്ന് വിദഗ്ധർ സമ്മതിക്കുന്നു. കോവിഡിനെതിരെയുള്ള പ്രധാന ആയുധം വാക്സീൻ തന്നെയാണ്.

Related posts

ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ നൽകി

Aswathi Kottiyoor

അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി .

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം

Aswathi Kottiyoor
WordPress Image Lightbox