പേരാവൂർ:മലയോരത്തെ ആദ്യ അഗതി മന്ദിരത്തിന്റെ സ്ഥാപകൻ ചാലിൻ ജോണി ആകസ്മികമായി മരണപ്പെട്ടത് തെറ്റു വഴി മരിയാ ഭവൻ അന്തേവാസികളെയും പ്രധേശവാസികളെയും ദു:ഖത്തിലാഴ്ത്തി.1998 ൽ ആരംഭിച്ച മരിയ ഭവനു വേണ്ടി ആകെയുള്ള 70 സെന്റ സ്ഥലവും അതിലെ വീട് വിട്ടു നൽകിയാണ് ജോണി സാന്ത്വനപ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ എട്ട് കുട്ടികളെ പരിചരിച്ചാണ് മരിയ ഭവൻ പ്രവർത്തനം തുടങ്ങിയത് കുട്ടികളെ താമസിപ്പിക്കുന്നതിലെ നിയമപ്രശ്നങ്ങൾ കാരണം അവരെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുകയായിരുന്നു. പിന്നീട് അശരണരായ വ്യദ്ധ സ്ത്രീകൾക്കായി മരിയ ഭവൻ പ്രവർത്തനം മാറ്റുകയായിരുന്നു. നിലവിൽ എഴുപതോളം സ്ത്രീകൾ മരിയ ഭവനിൽ അന്തേവാസികളായിട്ടുണ്ട് അവരിക്ക് വേണ്ട ഭക്ഷണവും മരുന്നുമെല്ലാം സംഘടിപ്പിച്ചു എല്ലാ കാര്യങ്ങളും ചെയ്യ്തത് ജോണിച്ചേട്ടൻ തനിച്ചായിരുന്നു. അയൽക്കാരിൽ നിന്നും പരിചയക്കാരിൽ നിന്നും ലഭിക്കുന്ന ഭക്ഷണ സാധനങ്ങൾ പണം ഉപയോഗിച്ചു സ്വന്തം പ്രയത്‌നം കൊണ്ടും ആണ് അശരണർക്കായി അദേഹം ജീവിച്ചത് മരിയ ഭവന്റെ പ്രവർത്തനം സുഗമമാക്കാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണത്തോടെ ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിച്ചുവരികയാണ് അസുഖം തളർത്തിയത്. കാരുണ്യത്തിന്റെ കരങ്ങൾ മലയോരമേഖലയിലെ ജനങ്ങൾക്കിടയിൽ പ്രാപ്തമാക്കിയ ചാലിൽ ജോണിയുടെ മരണത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ അനുശോചനം അറിയിച്ചു.