28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ടോക്കൺ
Kerala

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ടോക്കൺ

∙ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശനമാക്കുന്നു. പണമിടപാടിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ടോക്കൺ ഉപയോഗിക്കുന്നതാണിത്. ഈ ടോക്കണാകും വെബ്‌സൈറ്റുകൾക്കു ലഭിക്കുക. ഇതിലൂടെ കാർഡ് ദുരുപയോഗ സാധ്യതയും കുറയും.

കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ പണമിടപാടിലെ ഒരു കണ്ണിക്കും 2022 ജനുവരി 1 മുതൽ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാനാകില്ലെന്നാണ് ആർബിഐയുടെ പുതിയ ഉത്തരവ്. ടോക്കൺ രീതിയിലേക്കു മാറണമെന്നു ചുരുക്കം.

? എന്തുകൊണ്ട്

കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലുകൾ സൈബർ ആക്രമണത്തിനു വിധേയമായതിലൂടെ ലക്ഷക്കണക്കിനു കാർഡുകളുടെ വിവരങ്ങൾ പലപ്പോഴായി ചോർന്നു. ഇതിൽ പല കാർഡ് വിവരങ്ങളും ദുരുപയോഗിക്കപ്പെട്ടു.

? ടോക്കണൈസേഷൻ

യഥാർഥ കാർഡ് വിവരങ്ങൾക്കു പകരമുള്ള കോഡ് നമ്പറാണ് ടോക്കൺ. കാർഡ് നൽകുന്ന കമ്പനിയാണ് (വീസ, മാസ്റ്റർകാർഡ്) പൊതുവേ ടോക്കൺ സർവീസ് പ്രൊവൈഡർ (ടിഎസ്പി). ഉദാഹരണത്തിന് ഇ–കൊമേഴ്സ് വെബ്‌സൈറ്റിൽനിന്നു സാധനം വാങ്ങി പേയ്മെന്റ് നടത്തുമ്പോൾ ടിഎസ്പി ജനറേറ്റ് ചെയ്യുന്ന ടോക്കൺ ആണ് സൈറ്റിനു ലഭിക്കുന്നത്. ഇതാണവ സൂക്ഷിക്കുന്നതും. ഗൂഗിൾ‌ പേ പോലുള്ള പേയ്മെന്റ് ആപ്പുകളിലും സമാനസംവിധാനമുണ്ട്. ഇതു പൂർണതോതിലാകുന്നതോടെ എല്ലാ ഇ–പേയ്മെന്റ് സൈറ്റുകളിലും ഇടപാടുകൾ ടോക്കണൈസേഷനിലൂടെയാകും.

? സൂക്ഷിക്കാവുന്നത്

കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണു ചട്ടമെങ്കിലും ഇടപാടുകൾ ട്രാക്ക് ചെയ്യാനും മറ്റും സ്ഥാപനങ്ങൾക്കു മാനദണ്ഡങ്ങളോടെ കാർഡ് നമ്പറിന്റെ അവസാന നാലക്കവും കാർഡ് ഇഷ്യു ചെയ്ത കമ്പനിയുടെ പേരും സൂക്ഷിക്കാൻ ആർബിഐ അനുമതി നൽകിയിട്ടുണ്ട്.

Related posts

നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

‘സൗര’ കുതിപ്പിൽ കേരളം ; പുരപ്പുറത്തുനിന്ന്‌ 100 മെഗാവാട്ട്‌

Aswathi Kottiyoor

*എ.എം ആരിഫ് എംപിയുടെ കാർ അപകടത്തിൽപ്പെട്ടു; എംപിക്ക് പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox