24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യവസായമന്ത്രിയുടെ മീറ്റ് ദി മിനിസ്റ്റര്‍ ഇന്ന്
Kerala

വ്യവസായമന്ത്രിയുടെ മീറ്റ് ദി മിനിസ്റ്റര്‍ ഇന്ന്

ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ന് വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നടത്തുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലേക്ക് ലഭിച്ചത് 80 പരാതി. ഇതില്‍ 79 എണ്ണം സ്വീകരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പരാതി മാറ്റിവച്ചു.
ഖനന മേഖലയുമായി ബന്ധപ്പെട്ട് 13 പരാതിയാണ് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതിയില്ല. ചെങ്കല്‍ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചു. കയര്‍മേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച്‌ ഒമ്ബത് പരാതിയാണ് വ്യവസായവകുപ്പില്‍ ലഭിച്ചത്.

വായ്പവിതരണം, ലൈസന്‍സ്, വിവിധ വകുപ്പുകളില്‍നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതി ലഭിച്ചു.
ഒരോ പരാതിയിലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്. മുന്‍ഗണനാക്രമത്തില്‍ ടോക്കണ്‍ നല്‍കി ഒരുസമയം 10 പേരെയാണ് അദാലത്ത് ഹാളിലേക്ക് കടത്തിവിടുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിക്കും.
ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ, വാണിജ്യ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്‌.ഐ.ഡി.സി ഡയറക്ടര്‍ എം.ജി രാജമാണിക്യം, കിന്‍ഫ്ര, കെ.എസ്‌.ഐ.ഡി.സി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ ഒന്നുവരെയാണ് അദാലത്ത്.

Related posts

സ്മാർട്ട് മീറ്ററിന്റെ ടെൻഡർ നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി

Aswathi Kottiyoor

ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

Aswathi Kottiyoor

വിലനിയന്ത്രണ നടപടി : 41 ടൺ പച്ചക്കറി എത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox