25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും
Kerala

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും

സംസ്ഥാനത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തിലാണു കാലവര്‍ഷം ശക്തമാകുന്നത്.

മധ്യ-തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ഇന്നും, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇതിനോടു ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തിങ്കളാഴ്ചയും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഈ ഭാഗങ്ങളില്‍ മത്സ്യബന്ധത്തിനു പോകരുതെന്നാണു നിര്‍ദേശം. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്രനന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. 15 വരെ മഴ തുടരും.

Related posts

കൊവിഡ് പ്രതിരോധം; കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍………..

Aswathi Kottiyoor

ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ : ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും

മൂന്നുദിവസത്തിനിടെ ഉത്തരകൊറിയയില്‍ 8,20,620 രോഗികളെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox