23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വീഗനിൽ വിട്ടുവീഴ്ചയില്ല, ചട്ടം വരുന്നു; മൃഗങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.
Kerala

വീഗനിൽ വിട്ടുവീഴ്ചയില്ല, ചട്ടം വരുന്നു; മൃഗങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.

വീഗൻ (വെജിറ്റേറിയൻ) ഭക്ഷ്യ ഉൽപന്നങ്ങളുടെ പാക്കിങ്ങിൽ പ്രത്യേക ലോഗോ ഉപയോഗിക്കാൻ നിർദേശമടങ്ങിയ കരട് ചട്ടത്തിന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. മൃഗങ്ങളിൽ നിന്നുള്ള ഒരു വസ്തുക്കളും ഉപയോഗിക്കാത്ത ഭക്ഷ്യവസ്തുക്കളെ മാത്രമേ വീഗൻ ആയി കണക്കാക്കൂ. പാൽ, പാലുൽപന്നങ്ങൾ എന്നിവ ചേർത്ത ഭക്ഷ്യവസ്തുക്കളും ഈ പട്ടികയിൽ വരില്ലെന്നാണ് കരട് ചട്ടത്തിലുള്ളത്.

വീഗൻ ഉൽപന്നങ്ങൾ നിർമിക്കുന്ന പ്ലാന്റുകൾ നിശ്ചിത അതോറിറ്റിക്ക് അപേക്ഷ നൽകണം. നിബന്ധന പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ വീഗൻ ലോഗോയും ലൈസൻസും നൽകൂ. വർഷത്തിലൊരിക്കൽ പ്ലാന്റിൽ പരിശോധന നടത്തണം.

ബ്രെഡ് ഗുണനിലവാരം: അഭിപ്രായം പറയാം

പേരിനു മാത്രം ചേരുവകൾ ചേർത്ത് സ്പെഷ്യൽറ്റി ബ്രെഡ്ഡുകൾ തയാറാക്കുന്നത് തടയാൻ എഫ്എസ്എസ്എഐ കൊണ്ടുവരുന്ന ചട്ടത്തിന്മേലും പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഗാർലിക്, ഓട്ട്മീൽ, വൈറ്റ്, ഹോൾ വീറ്റ് അടക്കം 19 തരം ബ്രെ‍ഡുകളിലെ ചേരുവകൾ എങ്ങനെയൊക്കെയാകണമെന്നാണ് ചട്ടം.

ഗാർലിക് ബ്രെഡ്ഡിൽ 2 % വെളുത്തുള്ളിയുണ്ടാകണം. ഓട്മീൽ ബ്രെഡ്ഡിൽ 15 % ഓട്സ് അടങ്ങിയിരിക്കണം. ഹോൾ വീറ്റ് ബ്രെഡ്ഡിൽ 75 % ഗോതമ്പ് തന്നെയായിരിക്കണം. മൾട്ടി ഗ്രെയിൻ ബ്രെഡ്ഡിൽ ഗോതമ്പിനു പുറമേ 20 % മറ്റ് ധാന്യപ്പൊടികളും വേണം. മിൽക്ക് ബ്രെഡ്ഡിൽ 6 % പാലും ഹണി ബ്രെഡ്ഡിൽ 5 % തേനും ചീസ് ബ്രെഡ്ഡിൽ 10 % വെണ്ണയും ഉൾപ്പെടുത്തണം.

Related posts

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

Aswathi Kottiyoor

ഇന്ന് മെട്രോയിൽ ഒരുമണിക്കൂർ സൗജന്യയാത്ര

Aswathi Kottiyoor

അമേരിക്കയിൽ ഗർഭച്ഛിദ്രം ഇനി അവകാശമല്ല

Aswathi Kottiyoor
WordPress Image Lightbox