23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • നിപ്പ: ഹൈ റിസ്ക് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 68 പേർക്കും നിപ്പയില്ല.
Kerala

നിപ്പ: ഹൈ റിസ്ക് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 68 പേർക്കും നിപ്പയില്ല.

നിപ്പ സമ്പർക്കപ്പട്ടികയിലുള്ള 22 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇന്നലെ രാവിലെ 15 പേരുടെയും വൈകിട്ട് 7 പേരുടെയും ഫലമാണു വന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പരിശോധന. ഇതോടെ, ഹൈ റിസ്ക് സമ്പർക്കത്തിലുണ്ടായിരുന്ന 68 പേർക്കും നിപ്പയില്ലെന്നു സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാംപിളുകൾ ഇന്നു പരിശോധനയ്ക്ക് അയയ്ക്കും.

ഇപ്പോൾ 274 പേരാണു സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 149 പേർ ആരോഗ്യ പ്രവർത്തകരാണ്. മറ്റ് ജില്ലകളിലുള്ളവർ 47 പേർ. സമ്പർക്കപ്പട്ടികയിലുള്ള 7 പേർക്കാണു രോഗലക്ഷണമുള്ളത്. അതിൽ ആരുടെയും ലക്ഷണങ്ങൾ തീവ്രമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

നിപ്പയുടെ ഉറവിടം തേടി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കോഴിക്കോട് പാഴൂരിലെത്തി. വവ്വാലിന്റെ ആവാസകേന്ദ്രങ്ങൾ പരിശോധിച്ചു.

Related posts

പുരയിടമല്ലാത്ത ഭൂമിയുടെ ഉപയോഗം റവന്യു, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശം നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox