27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ
Peravoor

സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ

പേരാവൂർ സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ കൊട്ടിയൂർ നീണ്ടുനോക്കിയിൽ നടക്കുമെന്ന് ഏരിയാകമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .പാർട്ടി ഏരിയാ കമ്മറ്റിയംഗവും മുഴക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സഖാവ് എം കണ്ണന്റെ നാമധേയത്തിലുള്ള നഗറിലാണ് എരിയാ സമ്മേളനം നടക്കുക . ഏരിയാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം 10 മുതൽ 30 വരെയും ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ രണ്ട് മുതൽ 24 വരെയും നടക്കും. ഒക്ടോബർ 2 ന് പേരാവൂർ മുഴക്കുന്ന് 3 ന് കാക്കയങ്ങാട് 4 ന് കൊട്ടിയൂർ , 10 ന് അടക്കാത്തോട് , കൊളക്കാട് 16 ന് കേളകം 17 ന് മണത്തന,നീടുംപൊയിൽ 23 ന് കണിച്ചാർ 24 ന് കോളയാട് എന്നിങ്ങനെയാണ് ലോക്കൽ സമ്മേളനങ്ങൾ
ഏരിയാ , ലോക്കൽ , ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി വെബീനാറുകൾ , പ്രഭാഷണങ്ങൾ , കലാസാംസ്കാരിക സമ്മേളനങ്ങൾ , ശുചീകരണ പ്രവർത്തികൾ കുടുംബ സമ്മേളനങ്ങൾ എന്നിവയും ഉണ്ടാവും . 2017 – ൽ പേരാവൂർ ഏരിയയിൽ പത്ത് ലോക്കൽ കമ്മിറ്റികളും 167 ബ്രാഞ്ചുകളും 2179 പാർട്ടി അംഗങ്ങളുമാണുണ്ടായിരുന്നത് . ഈ സമ്മേളനമാവുമ്പോഴേക്കും 11 ലോക്കലുകളും 177 ബ്രാഞ്ചുകളും 225 പാർട്ടി അംഗങ്ങളുമായി വർദ്ധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു . പത്രസമ്മേളനത്തിൽ ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ , ഏരിയാകമ്മിറ്റിയംഗങ്ങളായ കെ.ശശീന്ദ്രൻ , എം എസ്.വാസുദേവൻ , കെ.കെ.ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു .

Related posts

പേരാവൂർ ടൗണിൽ കർശന നിയന്ത്രണം; ടൗണിൽ ഇന്ന് അവശ്യ സർവീസുകൾ മാത്രം….

ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

Aswathi Kottiyoor

സിപിഐയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിൽ ജനജാഗ്രതാ ദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox