22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓഹരി ഇടപാടിന് ആധാർ –പാൻ ബന്ധിപ്പിക്കൽ നിർബന്ധം.
Kerala

ഓഹരി ഇടപാടിന് ആധാർ –പാൻ ബന്ധിപ്പിക്കൽ നിർബന്ധം.

ഓഹരി വിപണിയിൽ ഇടപാട് നടത്തുന്നവർ 30നകം നിർബന്ധമായും പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദേശിച്ചു.
30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധുവാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മുൻപ് ഉത്തരവിറക്കിയിരുന്നു. ഓഹരി അക്കൗണ്ടുകൾ തുറക്കാനായി ആധാറുമായി ലിങ്ക് ചെയ്ത പാൻ നമ്പറുകൾ മാത്രമേ 30ന് ശേഷം സ്വീകരിക്കാവൂ എന്നും സെബി നിർദേശം നൽകി.

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.incometaxindiaefiling.gov.in) ആധാർ നമ്പറും വിവരങ്ങളും പാനും നൽകി തമ്മിൽ ബന്ധിപ്പിക്കാം.

Related posts

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു : *രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

Aswathi Kottiyoor

വിരമിക്കില്ല ആനവണ്ടിയുടെ സൂപ്പര്‍ക്ലാസുകള്‍; 704 ബസുകള്‍ക്ക് കാലപരിധി നീട്ടി നല്‍കി.

Aswathi Kottiyoor
WordPress Image Lightbox