23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എട്ടു മാസം; രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 46 ശതമാനത്തിന്റെ വര്‍ധന: ഇത് 2015നു ശേഷമുള്ള ഉയര്‍ന്ന കണക്ക്
Kerala

എട്ടു മാസം; രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 46 ശതമാനത്തിന്റെ വര്‍ധന: ഇത് 2015നു ശേഷമുള്ള ഉയര്‍ന്ന കണക്ക്

ഈ വര്‍ഷം എട്ടുമാസത്തിനുള്ളില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 46 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ദേശീയ വനിതാ കമ്മിഷന്‍. ഇതില്‍ പകുതിയിലധികവും ഉത്തര്‍പ്രദേശില്‍നിന്നാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കലായളവില്‍ സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 19,953 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 13,618 ആയിരുന്നു. ജൂലൈയില്‍ മാത്രം 3,248 പരാതികള്‍ ലഭിച്ചു.

ഇത് 2015നു ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 19,953 പരാതികളില്‍ 7,036 പരാതികള്‍ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുവെന്നതാണ്. ഗാര്‍ഹിക പീഡനത്തിന്റെ 4,289 പരാതികളും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട 2,923 പരാതികളും ഈ വര്‍ഷം ലഭിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതോ പീഡിപ്പിച്ചതോ ആയി ബന്ധപ്പെട്ട 1,116 പരാതികള്‍ ലഭിച്ചിട്ടുണ്ട്. 1,022 ബലാത്സംഗം അല്ലെങ്കില്‍ ബലാത്സംഗശ്രമം, 585 സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍നിന്നു മാത്രം 10,084 പരാതികളാണ് ലഭിച്ചത്. ഡല്‍ഹിയില്‍നിന്ന് 2,147 പരാതികളും ഹരിയാനയില്‍നിന്ന് 995 പരാതികളും ലഭിച്ചു.
കമ്മിഷന്‍ തുടര്‍ച്ചയായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതുകൊണ്ടാണ് പരാതികളില്‍ വര്‍ധനവുണ്ടാകുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ കൂടുതല്‍ അവബോധമുണ്ടെന്നും രേഖാ ശര്‍മ്മ അവകാശപ്പെട്ടു.

Related posts

റിപ്പബ്ലിക് ദിനാഘോഷം : ​ഗാന്ധിജിയുടെ ഇഷ്ട​ഗാനവും കേന്ദ്രം ഒഴിവാക്കി

Aswathi Kottiyoor

ഷൈ​ല​ജ ടീ​ച്ച​ർ അ​വാ​ർ​ഡ് നി​ര​സി​ച്ചു; സി​പി​എ​മ്മി​ൽ മ​ഗ്സ​സെ വി​വാ​ദം

Aswathi Kottiyoor

*തലസ്ഥാനത്ത് എത്തുന്നവർക്ക് പൊലീസ് കാവലിൽ ഇനി സുഖമായി ഉറങ്ങാം, കസ്റ്റഡിയിലല്ല എസിയിൽ…*

Aswathi Kottiyoor
WordPress Image Lightbox