24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിപ്പ: വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യി
Kerala

നിപ്പ: വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യി

നി​​​പ്പ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച കു​​​ട്ടി​​​യും കു​​​ടും​​​ബ​​​വും ക​​​ഴി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്ന റം​​​ബൂ​​​ട്ടാ​​​ന്‍ പ​​​ഴ​​​ങ്ങ​​​ൾ വ​​​നം​​​വ​​​കു​​​പ്പും മൃ​​​ഗസം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പും ശേ​​​ഖ​​​രി​​​ച്ചു. വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഏ​​​റെ​​​യു​​​ള്ള പു​​​ൽ​​​പ്പ​​​റ​​​മ്പി​​​നു സ​​​മീ​​​പ​​​ത്തെ ചീ​​​നി​​​ച്ചോ​​​ട്ടി​​​ലെ​​​ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ൽ​​നി​​​ന്ന് അ​​​വ​​​യു​​​ടെ വി​​​സ​​​ർ​​​ജ്യം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ​​​യു​​​ള്ള മ​​​ര​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു. ശേ​​​ഖ​​​രി​​​ച്ച സാ​​​മ്പി​​​ളു​​​ക​​​ൾ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​നയ്ക്കായി അയയ്ക്കും. റം​​​ബൂ​​​ട്ടാ​​​ന്‍ മ​​​ര​​​ത്തി​​​ൽ വ​​​വ്വാ​​​ലു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​തി​​​ന്‍റെ എ​​​ല്ലാ തെ​​​ളി​​​വു​​​ക​​​ളും ല​​​ഭി​​​ച്ച​​​താ​​​യി വി​​​ദ​​​ഗ്ധസം​​​ഘം അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ര്‍​ഥി മ​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​യാ​​ണ് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണവ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​ത്. കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലു​​​ള്ള വ​​​ള​​​ര്‍​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ള്‍​പ്പെ​​​ടെയുള്ള സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​ക​​യും ചെ​​യ്തു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഞാ​​​യ​​​റാ​​​ഴ്ചത​​​ന്നെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​കെ.​​​ബേ​​​ബി കു​​​ര്യാ​​​ക്കോ​​​സ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു.

കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യെ​​​ത്തി​​​യ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ലെ വി​​​ദ​​​ഗ്ധ സം​​​ഘം വീ​​ട്ടി​​ൽ വ​​ള​​ർ​​ത്തു​​ന്ന ആ​​​ടി​​​ന്‍റെ സ്ര​​​വ​​​വും ര​​​ക്ത​​​വും ശേ​​​ഖ​​​രി​​​ച്ചു. ആ​​​ടു​​​ക​​​ള്‍ നി​​​പ്പ വൈ​​​റ​​​സ് വാ​​​ഹ​​​ക​​​രല്ലെങ്കി​​​ലും സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യാ​​​ണ് സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച​​​തെ​​​ന്ന് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. കു​​​ട്ടി മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് വീ​​​ട്ടി​​​ലെ ആ​​​ടി​​​ന് അ​​​സു​​​ഖ​​​മു​​​ള്ള​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യും ര​​​ണ്ടാ​​​ഴ്ച മു​​​മ്പാ​​​യി​​​രു​​​ന്നു അ​​​സു​​​ഖ​​​മു​​​ള്ള​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ആ​​​ടി​​​ന് ഇ​​​പ്പോ​​​ള്‍ അ​​​സു​​​ഖ​​​മി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ആ​​​ശ​​​ങ്ക ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ആ​​​ടി​​​ന്‍റെ കൂ​​​ടി സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​മ്പി​​​ളു​​​ക​​​ള്‍ ഭോ​​​പ്പാ​​​ലി​​​ലെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹൈ ​​​സെ​​​ക്യൂ​​​രി​​​റ്റി ആ​​​നി​​​മ​​​ല്‍ ഡി​​​സീ​​​സ​​​സിലേക്ക്(എ​​​ന്‍​ഐ​​​എ​​​സ്എ​​​ച്ച്എ​​​ഡി)അ​​​യ​​​യ്ക്കും. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള​​​തി​​​നാ​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അവയുടെ സാ​​​മ്പി​​​ളു​​​ക​​​ളും‍ ശേ​​​ഖ​​​രി​​​ക്കു​​​മെ​​​ന്നും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Related posts

ചൈൽഡ്‌ലൈൻ നിർത്തുന്നു; ഇനി ‘ചൈൽഡ് ഹെൽപ്‌ലൈൻ’

Aswathi Kottiyoor

എസ്എസ്എൽസി വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Aswathi Kottiyoor

ഓണം വിപണിയിൽ തിളങ്ങി പൈനാപ്പിൾ.

Aswathi Kottiyoor
WordPress Image Lightbox