24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ് നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ട​തി
Kerala

കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ് നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ട​തി

കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്‌​​​സി​​​ന്‍റെ ര​​​ണ്ടാം ഡോ​​​സ് 28 ദി​​​വ​​​സം കഴിഞ്ഞ് എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ന്‍ പോ​​​ര്‍​ട്ട​​​ലി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ആ​​​ദ്യഡോ​​​സ് വാ​​​ക്‌​​​സി​​​നെ​​​ടു​​​ത്ത് 12 ആ​​​ഴ്ച (84 ദി​​​വ​​​സം) ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ത്താ​​​ല്‍ മ​​​തി​​​യെ​​​ന്ന കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്രോ​​​ട്ടോ​​​കോ​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കെ​​​യാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​ര്‍ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. കി​​റ്റ​​ക്‌​​സ് ക​​മ്പ​​നി​​യു​​ടെ ഹ​​ര്‍​ജി​​ പ​​രി​​ഗ​​ണി​​ച്ചാ​​ണു കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ്.

പ​​​ണം മു​​​ട​​​ക്കി വാ​​​ക്‌​​​സി​​​നെ​​​ടു​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍​ക്കാ​​​ണ് ഇ​​​ട​​​വേ​​​ള​​​യി​​​ല്‍ ഇ​​​ള​​​വു ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​കു​​​ന്ന വാ​​​ക്‌​​​സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ള​​​വു ന​​​ല്‍​കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. വാ​​​ക്‌​​​സി​​​നെ​​​ടു​​​ക്കാ​​​ന്‍ ആ​​​രെ​​​യും നി​​​ര്‍​ബ​​​ന്ധി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന​​​തു​​​പോ​​​ലെ ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​നു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും നി​​​ര്‍​ബ​​​ന്ധം പാ​​​ടി​​​ല്ല. പ​​​ണം ന​​​ല്‍​കി വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചും: ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

നാ​​​ലാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ത്താ​​​ല്‍ സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും 84 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞെ​​​ടു​​​ത്താ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ണെ​​​ന്നാ​​​ണു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​ന്ദ്രം അ​പ്പീ​ല്‍ ന​ല്‍​കിയേക്കും

കൊ​​​ച്ചി: സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കു​​​മെ​​​ന്നു സൂ​​​ച​​​ന. നി​​​ല​​​വി​​​ല്‍ 84 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​നു​​​ള്ള സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാക്കുമെന്നും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന്‍റെ ന​​​യ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​പ്പീ​​​ല്‍ ന​​​ല്‍​കാ​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ അ​​​സി​​​സ്റ്റ​​ന്‍റ് സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫീ​​​സി​​​ന്‍റെ നീ​​​ക്കം.

Related posts

അഴിമതി തുടച്ചുനീക്കാൻ ഡിജിറ്റൽ ഓഫീസ്‌ ; നിർദേശവുമായി വിജിലൻസ്‌

Aswathi Kottiyoor

സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലക്ക് റണ്ണറപ്പ് കിരീടം

Aswathi Kottiyoor

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​മു​യ​ർ​ത്താ​ൻ ക​ർ​മപ​ദ്ധ​തി: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox