24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Iritty

ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഇരിട്ടി: ഓണ്‍ലൈന്‍ വ്യാപാര ശൃംഖല ഇടപാടുകാര്‍ക്ക് അയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. നാലാം പ്രതി ഉളിക്കല്‍ അറബി സ്വദേശി നെല്ലിക്കല്‍ ആല്‍ബിന്‍ മാത്യു (24), അഞ്ചാം പ്രതി കേളകം അടയ്ക്കാപീടിക കാറ്റ് വീട്ടില്‍ കെ.കെ അനീഷ്(33) എന്നിവരാണ് പിടിയിലായത്. സംഭവത്തിനു ശേഷം കേരളത്തിനകത്തും പുറത്തുമായി ഒളിവിലായിരുന്ന പ്രതികളില്‍ അഞ്ചാം പ്രതി കെ.കെ അനീഷ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയും നാലാം പ്രതി ആല്‍ബിന്‍ മാത്യുവിനെ ഇരിട്ടി പോലിസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇരുവരേയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മുഖ്യ പ്രതി കേളകം അടയ്ക്കാതോട് പുത്തന്‍പറമ്പില്‍ മുഹമ്മദ് ജുനൈദ്, കരിക്കോട്ടക്കരി വലിയ പറമ്പുംകരി സ്വദേശി അക്ഷയ് എന്നിവരുള്‍പ്പെടെ മൂന്നുപേരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരും പിടിയിലായതായി ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി അറിയിച്ചു. ഫ്‌ളിപ്കാര്‍ട്ട് ഇടപാടുകാര്‍ക്ക് അയച്ച 31 ഫോണുകളും ഒരു ക്യാമറ ഉള്‍പ്പെടെ 11 ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഫ്‌ളിപ്കാര്‍ട്ട് സാമഗ്രികള്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കാന്‍ ചുമതലപ്പെട്ട എന്റര്‍സ് സ്‌പോര്‍ട്‌സ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഏരിയാ മാനേജര്‍ പി.രാജു 2020 നവംബറില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിട്ടി പോലിസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പുറത്തുവന്നത്. ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവുള്ള സമയത്ത് വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ കൈപ്പറ്റിയശേഷം പാര്‍സല്‍ പാക്കറ്റില്‍ ഡ്യൂപ്ലിക്കേറ്റ് സാധനം കയറ്റി തിരിച്ചയക്കും. സാധനത്തിന്റെ പണം കമ്പനിക്ക് നല്‍കാതെ കമ്പനിയേയും ഇടപാടുകാരെയും ഒരേസമയം വഞ്ചിച്ച് സംഘം ഇരട്ടത്തട്ടിപ്പാണ് നടത്തിയിരുന്നത്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഓഫിസില്‍ നിന്ന് കവരുന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ തട്ടിയെടുത്ത ഫോണുകള്‍ ഉപയോഗിക്കാതെ കണ്ണൂരിലും മംഗലാപുരത്തുമായി മറിച്ചുവില്‍ക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി, എസ്.ഐ വി.ടി ബേബി, എ.എസ്.ഐ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് നാലാം പ്രതിയെ പിടികൂടിയത്.

Related posts

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി

Aswathi Kottiyoor

പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ 90 ലക്ഷത്തിന്റെ പുതിയ പദ്ധതികൾ

Aswathi Kottiyoor

ലഹരിക്കെതിരെ റാലിയുമായി സ്റ്റുഡന്റ് പോലീസ് ഇരിട്ടി നഗരത്തിൽ

Aswathi Kottiyoor
WordPress Image Lightbox