26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പൊതുമേഖലയില്‍ ആദ്യമായി ഭിന്നശേഷി സഹായോപകരണ വില്‍പനകേന്ദ്രം
Kerala

പൊതുമേഖലയില്‍ ആദ്യമായി ഭിന്നശേഷി സഹായോപകരണ വില്‍പനകേന്ദ്രം

ഭിന്നശേഷിക്കാര്‍ക്കുള്ള ആധുനിക സഹായോപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂമിന്റെ നിര്‍മാണോദ്ഘാടനം 9ന് നടക്കും.
തിരുവനന്തപുരം പൂജപ്പുരയില്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ കേന്ദ്ര ഓഫീസ് വളപ്പിലാണ് ഷോറൂം. നിര്‍മ്മാണ ഉദ്ഘാടനം 9ന് വൈകിട്ട് 3.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. തലസ്ഥാന നഗരിയിലെ ആദ്യത്തെ ഫൈവ്ഡയമെന്‍ഷനല്‍ എക്‌സ്പീരിയന്‍സ് സെന്ററും ഷോറൂമിന്റെ ഭാഗമായി സ്ഥാപിക്കും.

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാര്‍ക്കുള്ള സഹായോപകരണ വില്പനകേന്ദ്രം തുറക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് നിലവിലുള്ള ഏറ്റവും ആധുനികമായ സഹായോപകരണങ്ങള്‍ പൊതുവിപണിയിലെ ചൂഷണം ഒഴിവാക്കി ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കാനാണ് വില്പനകേന്ദ്രങ്ങളുടെ ശൃംഖല സാമൂഹ്യനീതിവകുപ്പ് സ്ഥാപിക്കുന്നത്.

Related posts

കോ​ഴി​ക്കോ​ട്- വ​യ​നാ​ട് തു​ര​ങ്ക​പാ​ത മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും

Aswathi Kottiyoor

എംഎൽഎ സച്ചിൻദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

Aswathi Kottiyoor

കടമെടുപ്പ്‌ 1000 കോടി തിരിച്ചടവ്‌ 1200 കോടി ; അധിക വായ്‌പ അനുവദിക്കുന്നില്ല

Aswathi Kottiyoor
WordPress Image Lightbox