24.8 C
Iritty, IN
July 16, 2024
  • Home
  • Kerala
  • നി​പ്പ: ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

നി​പ്പ: ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. നി​പ്പ സ​ന്പ​ര്‍​ക്ക​പ്പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പാ​ഴൂ​രി​ല്‍ നി​പ്പ ബാ​ധി​ച്ച്‌ മ​രി​ച്ച മു​ഹ​മ്മ​ദ് ഹാ​ഷി​മു​മാ​യി 188 പേ​രാ​ണ് നി​ല​വി​ല്‍ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള​ത്. ചി​ല​പ്പോ​ള്‍ കൂ​ടു​ത​ല്‍ പേ​രെ ക​ണ്ടെ​ത്തി​യേ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ക്കും ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള മൂ​ന്ന് പേ​ര്‍ ഉ​ള്‍​പ്പെ​ടെ 20 പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ ഏ​ഴ് പേ​രു​ടെ സാ​ന്പി​ള്‍ പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ഇ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തും. പു​നെ വൈ​റോ​ള​ജി ലാ​ബി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട്ട് എ​ത്തി സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​പ്പ വ്യാ​പ​നം ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളെ​ല്ലാം സ്വീ​ക​രി​ച്ചെ​ന്നും വീ​ണ ജോ​ര്‍​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2018ല്‍ ​കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത നി​പ്പ വൈ​റ​സ് മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ഭീ​തി​പ​ര​ത്തു​ന്ന​ത്. വ​വ്വാ​ലു​ക​ളാ​ണു നി​പ്പ രോ​ഗ​വാ​ഹ​ക​രെ​ന്നാ​ണ് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​തു​വ​രെ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Related posts

ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്ജ്

Aswathi Kottiyoor

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിർമാണം നടത്തും: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox