26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വീട്ടിലെ ക്വാറന്റീൻ നിരീക്ഷിക്കാനും അയൽപക്ക സമിതി.
Kerala

വീട്ടിലെ ക്വാറന്റീൻ നിരീക്ഷിക്കാനും അയൽപക്ക സമിതി.

കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്കു വീട്ടിൽ ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം ഉണ്ടോ എന്നു വിലയിരുത്തുക ഇനി അയൽപക്ക സമിതിയായിരിക്കുമെന്നു സർക്കാർ വ്യക്തമാക്കി. സൗകര്യം ഉണ്ടെങ്കിൽ, വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തു പോകാതെ വീടിനുള്ളിൽ ക്വാറന്റീനിൽ തുടരുന്നുവെന്നും സമിതി ഉറപ്പാക്കണം. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമിതിയുടെ ചുമതലകൾ

∙ വീടുകളിൽ തന്നെ ചികിത്സിക്കുക. ആവശ്യമെങ്കിൽ മാത്രം ആശുപത്രിയിലേക്കു മാറ്റുക. ഗുരുതര രോഗങ്ങൾ ഉള്ളരാണെങ്കിൽ ഉടൻ കരുതൽ വാസകേന്ദ്രത്തിലേക്കോ (ഡിസിസി) പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ മാറ്റണം. നിരീക്ഷണത്തിലിരിക്കുമ്പോൾ ശ്വാസതടസ്സം, നെഞ്ചുവേദന, ബോധക്ഷയം, തളർച്ച, രക്തം കലർന്ന കഫം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം ഏർപ്പെടുത്തണം.

∙ കുടുംബാംഗം അല്ലാത്ത, രോഗിയുമായി പ്രാഥമിക സമ്പർക്കം ഉള്ള വ്യക്തികൾ ഉണ്ടെങ്കിൽ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്കിന്റെ സഹായത്തോടെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാം. ലംഘനം കണ്ടെത്തിയാൽ പൊലീസ്, സെക്ടർ മജിസ്ട്രേട്ട്, വില്ലേജ് ഓഫിസർ എന്നിവരുടെ സഹായത്തോടെ പിഴ ഈടാക്കി റിപ്പോർട്ട് ചെയ്യണം.

∙കുടുംബാംഗങ്ങൾ മുഴുവൻ ക്വാറന്റീനിലായാൽ ഭക്ഷണം, മരുന്ന്, അത്യാവശ്യ സാധനങ്ങൾ എന്നിവ നൽകണം.

സമിതിയുടെ ഘടന

കോവിഡ് വ്യാപനം രൂക്ഷമായ വാർഡുകളിൽ 50 വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളെയാണു നിരീക്ഷണ സമിതികളാക്കി മാറ്റുക. സന്നദ്ധസേന അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകർ, ജനമൈത്രി പൊലീസ് എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ ഉണ്ടാകും. നിലവിലുള്ള വാർഡ് തല സമിതികളാണ് അയൽപക്ക സമിതി രൂപീകരിക്കേണ്ടത്. വാർഡ് തല സമിതികളുടെ ഉപസമിതികളാകും ഇവ. ഓരോ അയൽപക്ക സമിതിയിലും സമ്പർക്കപട്ടികയിലുള്ളരെ കണ്ടെത്താനും ക്വാറന്റീൻ വ്യവസ്ഥ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ചുമതലക്കാർ ആരെന്നു നിശ്ചയിക്കണം.

നിരീക്ഷണം 3 തലത്തിൽ

3 തലത്തിലുള്ള ദൈനംദിന നിരീക്ഷണ സംവിധാനം പിന്തുടരണം. ക്വാറന്റീൻ മാനദണ്ഡപ്രകാരമാണോ വീട്ടിൽ കഴിയുന്നത് എന്ന് ഉറപ്പാക്കണം, ഫോൺ വഴി എല്ലാ ദിവസവും അന്വേഷിക്കണം, ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണമുള്ളവർക്കും 12 മണിക്കൂർ കൂടുമ്പോൾ വരുന്ന മാറ്റം ശ്രദ്ധിക്കണം.

ജില്ലാ അധികൃതരുടെ മൊബൈൽ ടീമിന്റെ സഹായത്തോടെ വേണം പോസിറ്റീവായവർ ഏതു വിഭാഗത്തിലേതാണ് എന്നു തരംതിരിക്കേണ്ടത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ഇ സഞ്ജീവനി– ടെലിമെഡിസിൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. വാഹനസൗകര്യം, പൾസ് ഓക്സിമീറ്റർ, ഗ്ലൂക്കോ മീറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം.

Related posts

പ്ലസ് വൺ ; ആവശ്യമെങ്കിൽ എയ്‌ഡഡ് സ്‌കൂളുകളിലും അധിക ബാച്ച്‌: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ആശുപത്രിയിലെ ഹാർഡ്‌ ഡിസ്‌ക്‌ കോടതിയിൽ ഹാജരാക്കി

Aswathi Kottiyoor
WordPress Image Lightbox