21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഏതാനും മണിക്കൂറിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസഥ വകുപ്പിന്റെ മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത.

കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് ബുധനാഴ്ച്ച വരെ മത്സ്യ ബന്ധനം വിലക്കി. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

Related posts

ഓണക്കിറ്റിന്റെ 400 കോടി രൂപ; 220 കോടി കിട്ടാതെ സപ്ലൈകോ

Aswathi Kottiyoor

വാട്സാപ്പിന് തകരാര്‍; സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല

Aswathi Kottiyoor

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

Aswathi Kottiyoor
WordPress Image Lightbox