24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുട്ടികളെ കോവിഡിലേക്ക് തള്ളിവിടാനാകില്ല: സുപ്രീം കോടതി; പ്ലസ് വൺ പരീക്ഷ തടഞ്ഞു.
Kerala

കുട്ടികളെ കോവിഡിലേക്ക് തള്ളിവിടാനാകില്ല: സുപ്രീം കോടതി; പ്ലസ് വൺ പരീക്ഷ തടഞ്ഞു.

തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ, കോവിഡ് രൂക്ഷമായി തുടരുന്നതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന 13 വരെ പരീക്ഷ നടത്താൻ പാടില്ല. മൂല്യനിർണയ രീതി മാറ്റാൻ കഴിയുമോയെന്ന് അറിയിക്കാനും നിർദേശിച്ചു.

‘‘രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലാണ്. ദിവസവും മുപ്പതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഗുരുതര സ്ഥിതിയിലേക്ക് ചെറിയ പ്രായത്തിലുള്ള വിദ്യാർഥികളെ തള്ളിവിടാനാകില്ല’’ – ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, ഋഷികേശ് റോയി, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും ജൂലൈയിൽ കേരള എൻട്രൻസും വിജയകരമായി നടത്തിയതായി കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി ചൂണ്ടിക്കാട്ടി. എല്ലാ സുരക്ഷാ മുൻകരുതലും ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

ഒരു കുട്ടിക്കും കോവിഡ് ബാധിക്കില്ലെന്നു ഉറപ്പു നൽകിയാൽ പരീക്ഷ നടത്താൻ അനുവദിക്കാമെന്നു ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു. അങ്ങനെ ഉറപ്പ് നൽകാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. പരീക്ഷയ്ക്കെതിരെ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹർജി കേരള ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. അഭിഭാഷകനായ എ. റസൂൽഷാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Related posts

ഇ​രി​ക്കൂ​ർ അ​ന്താ​രാ​ഷ്‌ട്ര ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്: ക്ല​സ്റ്റ​ർ യോ​ഗ​ങ്ങ​ൾ നാ​ളെ തു​ട​ങ്ങും

Aswathi Kottiyoor

കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ് – മുന്നറിയിപ്പവഗണമിച്ചെത്തിയവർക്കെതിരെ കേസ്

കേ​​ബി​​ള്‍ കു​​രു​​ങ്ങി​​യു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ള്‍: ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​യി​​ല്ല

Aswathi Kottiyoor
WordPress Image Lightbox