ഇരിട്ടി:ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബസ് ജീവനക്കാരന്‍ വട്ടക്കയം സ്വദേശി അര്‍ജുനെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ കാരുണ്യ യാത്ര നടത്തി സ്വരൂപീച്ച 2 ലക്ഷം രൂപ ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി.ഇക്കഴിഞ്ഞ 31ാം തീയതി നീര്‍വ്വേലിയില്‍ വച്ച് നടന്ന അപകടത്തിലാണ്ബസ് ജീവനക്കാരനായ അര്‍ജുന് ഗുരുതരമായി പരിക്കേറ്റത്.ചികിത്സക്കായി ഭാരിച്ച ചിലവ് വേണ്ടതിനാല്‍ അര്‍ജുനെ സഹായിക്കുന്നതിനായാണ് സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.കോവിഡിന്റെ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ 2 ദിവസങ്ങളിലായി 21 ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്.ഇതില്‍ നിന്നും ലഭിച്ച 2 ലക്ഷം രൂപയാണ് ഇരിട്ടി ടൗണില്‍ വച്ച് ഇരിട്ടി സി ഐ കെ ജെ ബിനോയി ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറിയത്.രണ്ടാംഘട്ടം എന്ന നിലയില്‍ വരുന്ന ബുധനാഴ്ച വരെ ജില്ലയിലെ വിവിധ ഇടങ്ങളിലായി മറ്റ് സ്വകാര്യ ബസുകളും കാരുണ്യ യാത്ര നടത്തും.ഈ തുകയും ചികിത്സാ സഹായ നിധിയിലേക്ക് ഉള്‍പ്പെടുത്തും.രക്ഷാധികാരി അജയ് ഗോപിനാഥ്,കണ്‍വീനര്‍ സച്ചിന്‍,ജനറല്‍ കണ്‍വീനര്‍ രമിനേഷ് ,ട്രഷറര്‍ അര്‍ഷിദ് തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി