24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയർ’ ക്യാമ്പയിൻ
Kerala

കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയർ’ ക്യാമ്പയിൻ

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയർ’ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡിൽ നിന്ന് സ്വയം രക്ഷനേടുകയും മറ്റുള്ളവരിൽ ആ സന്ദേശങ്ങൾ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നമുക്ക് ലോക്ഡൗണിലേക്ക് പോകാൻ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരിൽ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം.
മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി രോഗബാധ വരാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്സിനേഷൻ നൽകി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.

Related posts

നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ ചർച്ച നടത്തി

Aswathi Kottiyoor

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ടെലി ഫിലിം : പിറ

Aswathi Kottiyoor

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6 ന്

Aswathi Kottiyoor
WordPress Image Lightbox